Thursday, March 19, 2026 Last Updated 8 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 11.23 AM

സുശാന്ത് എവിടെയും പോയിട്ടില്ല, ഇപ്പോഴും നമ്മോടൊപ്പമുണ്ട്; കുറിപ്പുമായി സഹോദരി

sushant-singh-rajput

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ സഹോദരി ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധനേടുന്നു. സുശാന്ത് ഇപ്പോഴും ആരാധകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ടെന്ന് ശ്വേത പറഞ്ഞു. നെഗറ്റീവ് കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കരുതെന്നും ശ്വേത അഭ്യര്‍ഥിച്ചു. 2020 ജൂണ്‍ 14 ന് സുശാന്തിന്റെ മരണശേഷം ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നും അവര്‍ പറഞ്ഞു.

എന്ത് സംഭവിച്ചാലും നിങ്ങളുടെ ഹൃദയത്തെ നഷ്ടപ്പെടുത്തരുത്, ദൈവത്തിലും നന്മയിലും ഉളള വിശ്വാസം നഷ്ടപ്പെടുത്തരുത് എന്നതാണ് ഇന്ന് എനിക്ക് പറയാനുളളത്. നമ്മുടെ സുശാന്ത് നന്മയ്ക്ക് വേണ്ടിയാണ് നിലകൊണ്ടത്, അവന്റെ ജീവിതത്തോടും പഠനത്തോടുമുള തീക്ഷണത, എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതിലും ദാനധര്‍മങ്ങള്‍ ചെയ്യുന്നതിലും വിശ്വസിച്ചിരുന്ന സ്‌നേഹം നിറഞ്ഞ ഹൃദയം എന്നിവ എപ്പോഴും ഓര്‍ക്കുക. ശ്വേത കുറിച്ചു.

സുശാന്തിന്റെ പുഞ്ചിരിയിലും കണ്ണുകിലും ആരുടെയും ഹൃദയത്തെ സ്‌നേഹത്താല്‍ ഉണര്‍ത്താന്‍ കഴിയുന്ന കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കത ഉണ്ടായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. അദ്ദേഹം എവിടെയും പോയിട്ടില്ലെന്നും നമ്മളില്‍ തന്നെ ഉണ്ടെന്നും ശ്വേത കുറിച്ചു. പുര്‍ണഹൃദയത്തോടെ സ്‌നേഹിക്കുമ്പോള്‍ ജീവിതത്തോട് കുട്ടിക െപോലെ നിഷ്‌കളങ്കത തോന്നുമ്പോഴെല്ലാം സുശാന്തിനെ ജീവസുസ്സുറ്റതാക്കുകയാണെന്നും ശ്വേത പറയുന്നു.

2020 ജൂണ്‍ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ മുംബൈയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിലര്‍ ആത്മഹത്യാശ്രമമാണെന്ന് സംശയിച്ചപ്പോള്‍ മറ്റുചിലര്‍ അദ്ദേഹത്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു. അന്നുമുതല്‍ അദ്ദേഹത്തിന്റെ കുടുംബം നീതിക്കായി നിരന്തരം പോരാടുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷം ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് വ്യക്തമാക്കുന്ന ഒരു ക്ലോഷര്‍ റിപ്പോര്‍ട്ട് സിബിഐ അടുത്തിടെ സമര്‍പ്പിച്ചിരുന്നു.

Ads by Google
Tuesday 17 Jun 2025 11.23 AM
YOU MAY BE INTERESTED
Ads by Google
Ads by Google