Thursday, March 19, 2026 Last Updated 7 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 08.13 AM

' നിറ്റാരയുടെ ഫോട്ടോ കാണിച്ച് പറ്റിക്കുന്നോ' ; കുട്ടിക്കാല ചിത്രം പങ്കുവെച്ച് പേളി മാണി

photo, with
photo-www.instagram.com/pearlemaany/

നടിയും അവതാരകയും വ്‌ളോഗറുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. നടന്‍ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്. നില, നിറ്റാര എന്നിങ്ങനെ രണ്ടു പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.

ഇപ്പോള്‍ ഫാദേഴ്‌സ് ഡേയില്‍ പേളി പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. അച്ഛന്‍ പോള്‍ മാണിക്കൊപ്പമുളള തന്റെ കുട്ടക്കാല ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളി ശ്രീനി ദമ്പതികളുടെ ഇളയ മകള്‍ നിറ്റാരയോടുളള ആ ചിത്രത്തിന്റെ സാമ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

'നിറ്റാരയുടെ ഫോട്ടോ കാണിച്ച് പറ്റിക്കുന്നോ,'

'പേളിയുടെ കുട്ടിക്കാലം പോലെ ഉണ്ട് നിറ്റാരയെ കാണാന്‍,'

'കുഞ്ഞിലെയുള്ള ഫോട്ടോയിലുള്ള മോളും ഇപ്പോഴത്തെ മോളും ഒന്നല്ലെ,'

'കുട്ടി നിറ്റാര,' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Tuesday 17 Jun 2025 08.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google