Thursday, March 19, 2026 Last Updated 6 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Jun 2025 03.06 PM

മെറ്റാലിക് ഗോൾഡ് ബീറ്റുള്ള പവര്‍ ബ്ലേസറിനൊപ്പം ക്രിംസൺ സ്‌കർട്ടും ധരിച്ച് ഹോട്ട് ഗ്ലാമർ ലുക്കില്‍ പ്രിയ പ്രകാശ് വാര്യര്‍ ; വൈറലായി ചിത്രങ്ങള്‍

uploads/news/2025/06/786433/Untitled-7.jpg
Priya Prakash Varrier (Image Source: Instagram)

ഒറ്റ കണ്ണിറുക്കിലൂടെ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാര്യര്‍. 'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലൂടെ വിങ്ക് സെൻസേഷനായി മലയാളത്തില്‍ അരങ്ങേറിയ പ്രിയ പ്രകാശ് വാരിയര്‍ ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.
സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ എപ്പോഴും ചർച്ചകളും വിവാദങ്ങളും ഏറ്റു വാങ്ങാറുണ്ട്.
ഇപ്പോഴിതാ സെക്‌സി പവർ ബ്ലേസർ സ്റ്റൈലില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെറ്റാലിക് ഗോൾഡ് ബീറ്റും അതിലെ ഗോൾഡൻ വരകളും താരത്തിന് ഹോട്ട് ലുക്ക്‌ നൽകുന്നുണ്ട്. ഒപ്പം ക്രിംസൺ സ്‌കർട്ടും താരം ധരിച്ചിട്ടുണ്ട്. പോണിടെയിൽ തലമുടിയിലും ഗോൾഡൻ ആക്സസറീസും നൽകിയിട്ടുണ്ട്. ഹോട്ട് ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആകുകയാണ്.

അജിത്ത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴ് പ്രേക്ഷകരുടെ ഇടയിലും വൈറലായി മാറിയിരിക്കുകയാണ് പ്രിയ. ചിത്രത്തിലെ താരത്തിന്റെ പെര്‍ഫോമന്‍സും ഡാന്‍സ് നമ്പറും തരംഗമായി മാറിയിരുന്നു.
മന്ദാകിനിയാണ് പ്രിയയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം കന്നഡയിലും പ്രിയ അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനകം താരം അഭിനയിച്ചു. ലവ് ഹാക്കേഴ്‌സ് എന്ന ഹിന്ദി ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത പ്രോജക്‌ട്.

Ads by Google
Monday 16 Jun 2025 03.06 PM
YOU MAY BE INTERESTED
Ads by Google
Ads by Google