Thursday, March 19, 2026 Last Updated 5 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Jun 2025 04.38 PM

"അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്": ചിത്രം പങ്കുവെച്ച് ബേസില്‍ ജോസഫ്

actor, share

നടന്‍ ബേസില്‍ ജോസഫിന്റെ ഒരു പഴയകാല വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അശ്വമേധം എന്ന പരിപാടിയിൽ പങ്കെടുത്ത ബേസിലിന്റെ വീഡിയോ ആയിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വന്നതോടെ കഥ മാറി. ട്രോൾ പേജുകളിൽ എങ്ങും കുട്ടി ബേസിൽ തരം​ഗമായി. ഈ അവസരത്തിൽ മറ്റൊരു പോസ്റ്റ് പങ്കുവച്ച് തോറ്റു കൊടുക്കില്ലെന്ന് അറിയിച്ച് കൊണ്ട് ബേസിൽ എത്തിയിരിക്കുകയാണ്.

കുട്ടിക്കാലത്തെ ഫോട്ടോ തന്നെയാണ് ബേസിലും പങ്കുവച്ചത്. കയ്യിലൊരു ​ഗിറ്റാറും പിടിച്ച് നിൽക്കുന്ന ബേസിലിനെ ഫോട്ടോയിൽ കാണാം. ഒപ്പം "അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്", എന്നാണ് താരം കുറിച്ചത്. പതിവ് പോലെ പോസ്റ്റ് സൈബറിടം ഏറ്റെടുത്തു. ‘എന്നെ ട്രോളാൻ വേറാരും വേണ്ടെടാ’ എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.

പോസ്റ്റിന് കമന്റിടാൻ ആവശ്യപ്പെട്ട് ടൊവിനോയെ ടാ​ഗ് ചെയ്യുന്നവരും ധാരാളമാണ്. എന്തായാലും ടൊവിനോ കമന്‍റ് ചെയ്യുമോ ഇല്ലയോ എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നിലവില്‍ ഉറ്റുനോക്കുന്നത്.

Ads by Google
Sunday 15 Jun 2025 04.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google