Thursday, March 19, 2026 Last Updated 8 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Jun 2025 02.30 PM

' കുളിപ്പിക്കാന്‍ കൊണ്ടുപോയി ഒടുവില്‍ കൊന്നുകളഞ്ഞു' ; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിര്‍ഷ

pet
photo-www.facebook.com/Nadhirshahofficial

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി നടനും സംവിധായകനുമായ നാദിർഷ. ആരോഗ്യവാനായ തന്റെ പൂച്ച ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ചത്തുവെന്നാണ് നാദിർഷയുടെ പരാതി. "ഒന്നും അറിയാത്ത ബംഗാളികളും ഒപ്പം മലയാളികളുമാണ് ആശുപത്രിയിൽ ഉള്ളതെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും," നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു.

നല്ല ആരോഗ്യവാനായ ഞങ്ങളുടെ പൂച്ചയെ, കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത ജോലിക്കാരെ ഏൽപ്പിച്ച് കൊന്നുകളഞ്ഞ ദുഷ്ടന്മാരുള്ള ഈ ആശുപത്രിയിൽ ദയവുചെയ്ത് ആരും ഓമന മൃഗങ്ങളുമായി ചെന്ന് അബദ്ധം സംഭവിക്കരുതെന്ന് നാദിർഷ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആശുപത്രിയുടെയും പൂച്ചയുടെയും ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവച്ചു.പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് നാദിർഷ പരാതി നല്‍കിയത്.

ഗ്രൂം ചെയ്യുമ്പോൾ പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തെന്നാണ് നാദിര്‍ഷയുടെ ആരോപണം. ഇന്നലെയായിരുന്നു പൂച്ചയെ ഇവിടെ എത്തിച്ചത്. സഡേറ്റ് ചെയ്യുന്നതിനിടെ പൂച്ച ചത്തു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് നാദിർഷ പറഞ്ഞു.

Ads by Google
Sunday 15 Jun 2025 02.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google