Thursday, March 19, 2026 Last Updated 8 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Jun 2025 01.36 PM

'ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നില്‍ ഈഫല്‍ ടവറും നിഷ്പ്രഭം' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി മനോജ് കെ ജയന്‍

pens, wish

14-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ആശയ്ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് നടന്‍ മനോജ് കെ ജയന്‍.

'ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നില്‍ ഏത് ഈഫല്‍ ടവറും നിഷ്പ്രഭം. ദൈവത്തിന് നന്ദി,' എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.

മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയില്‍ സജീവമായി തുടരുന്ന താരങ്ങളില്‍ ഒരാളാണ് മനോജ് കെ ജയന്‍. 1988-ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987-ല്‍ റിലീസായ എന്റെ സോണിയ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിന്റെ തുടക്കം. മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്‌തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1992ല്‍ റിലീസായ സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.

പെരുന്തച്ചന്‍ (1990), സര്‍ഗ്ഗം എന്നീ ചിത്രങ്ങള്‍ മനോജ് കെ ജയന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. സര്‍ഗ്ഗത്തിലെ അഭിനയത്തിന് 1992ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ നായകനായും ഉപനായകനായും വില്ലനായും തിളങ്ങി. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിലെ വേഷവും ശ്രദ്ധ നേടി. മണിരത്‌നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു മനോജിന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റം. തമിഴിലും തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2000ല്‍ നടി ഉര്‍വ്വശിയെ വിവാഹം ചെയ്‌തെങ്കിലും 2008ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മിയാണ് മകള്‍. 2011ല്‍ മനോജ് പുനര്‍വിവാഹിതനായി. ഭാര്യ ആശ. അമൃത് എന്നൊരു മകനുമുണ്ട്. ആശയുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ ശ്രേയയും തേജലക്ഷ്മിയും സമപ്രായക്കാരാണ്. ഒരേ പ്രായമാണെങ്കിലും ആദ്യം ബിരുദം നേടിയത് ശ്രേയ ആയിരുന്നു. തേജ ബിരുദം നേടിയതുപോലെ തന്നെ വിദേശത്ത് നിന്നുമാണ് ശ്രേയയും ബിരുദം സ്വന്തമാക്കിയത്.

അച്ഛന്റെയും അമ്മയുടെയും വഴിയെ അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് മകള്‍ തേജ ലക്ഷ്മിയും. സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. നവാഗതനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തില്‍ കുഞ്ഞാറ്റയുടെ നായകനായി എത്തുന്നത് സര്‍ജാനോ ഖാലിദ് ആണ്.

Ads by Google
Sunday 15 Jun 2025 01.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google