Thursday, March 19, 2026 Last Updated 8 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Jun 2025 12.45 PM

പ്രസംഗത്തിനിടെ വെപ്പ് മീശ ഇളകി, പശ വച്ച് ഒട്ടിച്ച് ബാലയ്യ; വീഡിയോ വൈറല്‍

fake, his

നന്ദമൂരി ബാലകൃഷ്ണയുടെ പൊതുവിടങ്ങളിലെ വിചിത്രമായ പ്രവര്‍ത്തികള്‍ എന്നും ചര്‍ച്ചയാകാറുണ്ട്. നടന്റെ അതിമാനുഷികമായ കഥാപാത്രങ്ങളും ആക്ഷന്‍ രംഗങ്ങളും ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്.

ഒരു പരിപാടിക്കിടെ ബാലകൃഷ്ണയുടെ വെപ്പ് മീശ ഇളകിപ്പോയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വെപ്പ് മീശ ഇളകിപ്പോയി എങ്കിലും ബാലയ്യ പതറിയില്ല.

പ്രസംഗത്തിനിടെ മൈക്ക് കയ്യില്‍ വച്ച് കൊണ്ടുതന്നെ പശ ചോദിച്ചു, ശേഷം പ്രസംഗം തുടര്‍ന്നു. അല്‍പസമയത്തിനകം പശ വന്നപ്പോല്‍ തിരിഞ്ഞു നിന്ന് മീശ ഒട്ടിച്ചിട്ട് പ്രസംഗം പഴയതുപോലെ തന്നെ തുടര്‍ന്നു. വേദിയില്‍ വച്ച് മൈക്കും ഫോണുമൊക്കെ തട്ടികളിക്കുന്നത് പോലെ ഇതും ബാലയ്യയുടെ ഒരു കുസൃതി ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

മുമ്പിറങ്ങിയ സിനിമകളുടെ പ്രമോഷന്‍ പരിപാടിക്കിടെ ഫോണും മൈക്കും എറിഞ്ഞ് കളിക്കുന്ന ബാലയ്യയുടെ വീഡിയോകള്‍ വൈറലായിരുന്നു. അതേസമയം, ‘അഖണ്ഡ 2’ എന്ന ചിത്രമാണ് ബാലകൃഷ്ണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മാസ് ആക്ഷന്‍ രംഗങ്ങളുമായാണ് അഖണ്ഡ 2 എത്താന്‍ പോകുന്നത്. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന അഖണ്ഡ 2 സെപ്റ്റംബര്‍ 25ന് ആണ് തിയേറ്ററുകളിലെത്തുക.

Ads by Google
Sunday 15 Jun 2025 12.45 PM
YOU MAY BE INTERESTED
Ads by Google
Ads by Google