Thursday, March 19, 2026 Last Updated 8 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 12.44 PM

‘‘കൂലി ഒരു മുഴുനീള വിസില്‍ ചിത്രമാണ്;ലോകേഷ് ഒരു വിസില്‍ ഫാക്ടറും; ഭക്ഷണം കഴിക്കാന്‍ ഞങ്ങളൊന്നിച്ച് പോയപ്പോള്‍ ലോകിയെ കാണാന്‍ ആളുകള്‍ വന്നുകൊണ്ടേയിരുന്നു...’’ നാഗാര്‍ജുന

uploads/news/2025/06/786137/Untitled-1.jpg
Nagarjuna about lokesh kanakaraj (Image Source: Youtube)

തെലുങ്ക് താരമായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെ നാഗാര്‍ജുനയുടെ മകനായി പ്രേക്ഷകര്‍ അറിഞ്ഞ താരപുത്രനാണ് നാഗാര്‍ജുന അക്കിനേനി. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് ബാലതാരമായി സിനിമയിലെത്തിയ നാഗാർജുന പിന്നീട് തെലുങ്കിലെ സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളായ നാഗാർജുന തെലുങ്കില്‍ മാത്രമല്ല ഹിന്ദിയിലും തമിഴിലുമടക്കം തിളങ്ങിയിട്ടുണ്ട്.
കൈതി, വിക്രം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത് തമിഴ് സിനിമാ ലോകത്ത് മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ സംവിധായകനായ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ നാഗാര്‍ജുനയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമാണ് ‘കൂലി’യിലാണ് നാഗാര്‍ജുന എത്തുന്നത്.
ഇപ്പോഴിതാ ലോകേഷിനെക്കുറിച്ച്‌ നാഗാർജുന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിസിലടിച്ച്‌ ആസ്വദിച്ച്‌ കാണാവുന്ന ഒരു സിനിമയാകും കൂലിയെന്നാണ് നാഗാർജുന പറയുന്നത്.
‘‘ലോകേഷ് ഒരു വിസില്‍ ഫാക്ടറാണ്. ചെന്നൈയിലെ സ്ട്രീറ്റുകളിലൊക്കെ ഞാൻ അദ്ദേഹത്തോടൊപ്പം പോയി. അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്. ഞങ്ങള്‍‌ ഉച്ചഭക്ഷണം കഴിക്കാനായി പുറത്തുപോയി. ആളുകള്‍ അദ്ദേഹത്തെ കാണാനായി വന്നു കൊണ്ടേയിരിക്കുകയാണ്. അദ്ദേഹം തന്നെ ഒരു വിസില്‍ ഫാക്ടറാണ്...
ഈ സിനിമയില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു റോളാണുള്ളത്. എന്നെ അവതരിപ്പിച്ചിരിക്കുന്ന രീതി, ശരിക്കും ലോകിയോട് ഞാൻ നന്ദി പറയണം. കൂലി ഒരു മുഴുനീള വിസില്‍ ചിത്രമാണ്... ലോകേഷിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വിക്രം ആണ്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, ഏജന്റ് ടീന എന്നിവരുടെ വേഷങ്ങള്‍ വളരെ ഗംഭീരമാണ്.
രജനി സാറിനെ മാറ്റിനിർത്തിയാല്‍, കൂലിയില്‍ കന്നഡയില്‍ നിന്ന് ഉപേന്ദ്ര, ഹിന്ദിയില്‍ നിന്ന് ആമിർ ഖാൻ പിന്നെ ഞാനുമുണ്ട്. ഈ കഥാപാത്രങ്ങളെല്ലാം വേറിട്ടു നില്‍ക്കുന്നതാണ്. എല്ലാവരുടെയും വേഷത്തിന് പ്രാധാന്യമുണ്ട്. അതാണ് കൂലിയുടെ പ്ലസ് പോയിന്റുകളില്‍ ഒന്ന്...’’ നാഗാര്‍ജുന പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് നാഗാർജുന ഇക്കാര്യം പറഞ്ഞത്.

ലോകേഷിന്റെ ഒരു ചിത്രം വരുന്നു എന്ന് പറയുമ്പോള്‍ തന്നെ സിനിമാ പ്രേക്ഷകർക്കും പ്രതീക്ഷകളേറെയാണ്. കൂലിയിലെ കാസ്റ്റിംഗ് കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ ആരാധകരുടെ ആവേശം കൂടി. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങി പ്രമുഖ നടൻമാരെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരൻ ആണ് ചിത്രം നിർമിക്കുന്നത്. സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റെബ മോണിക്ക ജോണ്‍, ജൂനിയർ എംജിആർ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 2023 ലാണ് ചിത്രം പ്രഖ്യാപിച്ചത്. ലോകേഷും ചന്ദ്രു അൻപഴകനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത്. ഓഗസ്റ്റ് 14 ന് ചിത്രം തിയറ്ററുകളിലെത്തും.

Ads by Google
Saturday 14 Jun 2025 12.44 PM
YOU MAY BE INTERESTED
Ads by Google
Ads by Google