Monday, March 23, 2026 Last Updated 11 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 12.33 PM

വാഹനപരിശോധനാ വിവാദം : കോണ്‍ഗ്രസിന്റെ യുവനേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുനേതാക്കള്‍

uploads/news/2025/06/786134/search.jpg

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധനാ വിവാദത്തില്‍ കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് നേതാക്കള്‍. മന്ത്രിമാരായ ശിവന്‍കുട്ടി, റിയാസ്, സിപിഎം സംസ്ഥാനസെക്രട്ടറി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, പി.ബി.അംഗം എ വിജയരാഘവന്‍ എന്നിവരെല്ലാം രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

നിലമ്പൂരില്‍ വാഹന പരിശോധന വിവാദമാക്കുന്നത് രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് യുഡിഎഫിന് ഒളിച്ചോടാനാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടേത് അപക്വമായ നിലപാടാണെന്നും പരിശോധന നടപടികളുടെ ഭാഗമാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ എതിര്‍ക്കില്ലെന്നും പരിശോധനയുമായി പാര്‍ട്ടികള്‍ സഹകരിക്കുകയാണ് വേണ്ടതെന്നും ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ മുന്‍ മന്ത്രി രാധാകൃഷ്ണന്‍ എം പി യുടെ കാറും പരിശോധിച്ചിട്ടുണ്ടെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് സമയത്ത് പരിശോധന നടത്താറുണ്ടെന്നും കാറില്‍ വരുന്നത് ആരൊക്കെ എന്നതൊന്നും അറിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടേയും സ്വരം അഹങ്കാരത്തിന്റെയും, ധിക്കാരത്തിന്റെയും ആണെന്നും സ്ഥാനമുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്തയെന്നും പറഞ്ഞു.

രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ടാണ് വിവാദമുണ്ടാക്കുന്നതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. പരിശോധനകളെ അവഹേളിക്കലായി കരുതേണ്ടെന്നും രാഹുലും ഷാഫിയും ന്യൂജന്‍ കോണ്‍ഗ്രസാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. നാട്ടുനടപ്പ് പോലെ സ്ഥിരമായി തിരഞ്ഞെടുപ്പില്‍ കാണുന്ന കാര്യമാണ് പരിശോധന.

മുമ്പ് പികെ ബിജുവിന്റെയും കെ രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒക്കെ വാഹനം പരിശോധിച്ചിട്ടുണ്ടെന്നും പറഞ്ഞു. ചെറുപ്പക്കാരായ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഊര്‍ജ്ജസ്വലത കൂടുതല്‍ കാണിച്ചതാണെന്നും പറഞ്ഞു.

Ads by Google
Saturday 14 Jun 2025 12.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google