ലണ്ടന്‍: ഈ വര്‍ഷം വിമാന അപകടങ്ങളുടെ വര്‍ഷമെന്നു വിദഗ്ധര്‍. അഹമ്മദാബാദ് ദുരന്തത്തോടെ ആറു മാസത്തിനകം വിമാന അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 460 ആയി. ഈ വര്‍ഷത്തെ ആദ്യ ആകാശദുരന്തം യു.എസിലായിരുന്നു. വാഷിങ്ടണില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചു, 67 പേര്‍ മരിച്ചു.
മാര്‍ച്ചില്‍, റുഅതന്‍ ദ്വീപിനടുത്തുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ആകാശ ദുരന്തമുണ്ടായ വര്‍ഷമാണ് ഇതെന്നാണു വ്യോമയാന വിദഗ്ധര്‍ പറയുന്നത്. വിമാനയാത്രകള്‍ കൂടുതല്‍ അപകടകരമായിക്കൊണ്ടിരിക്കുകയാണെന്ന ചിന്ത സാധാരണക്കാരുടെ ഇടയിലും പരക്കുന്നുണ്ട്. പക്ഷേ, ആ ചിന്ത അസ്ഥാനത്താണെന്നാണു വിദഗ്ധര്‍ പറയുന്നത്.
ജര്‍മ്മന്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ജാക്‌ഡെക്കിന്റെ സ്ഥാപകനായ ജാന്‍-അര്‍വെഡ് റിച്ചറുടെ അഭിപ്രായത്തില്‍, ഒരു വര്‍ഷത്തില്‍ ശരാശരി 284 പേരാണ് ആകാശ അപകടങ്ങളില്‍ മരിക്കുന്നത്. ഈ വര്‍ഷം ഇതിനകം തന്നെ ശരാശരി വിമാനയാത്ര മരണങ്ങളുടെ ഇരട്ടിയോളമായി. 'ഈ വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനിയും ആറ് മാസമുണ്ട്, അതിനാല്‍ മാരകമായ അപകടങ്ങളുടെ ഈ നിരക്ക് തുടര്‍ന്നാല്‍ അത് ആശങ്കജനകമായിരിക്കും.'- അദ്ദേഹം പറഞ്ഞു.
'ചെറിയ ഇടവേളയെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വളരെ അപകടകരമായിക്കൊണ്ടിരിക്കുകയാണെന്നോ അല്ലെങ്കില്‍ കാര്യങ്ങള്‍ വളരെ സുരക്ഷിതമായിക്കൊണ്ടിരിക്കുകയാണെന്നോ തോന്നാം.'- ലെസ്റ്റര്‍ സര്‍വകലാശാലയിലെ സിവിലിയന്‍ സുരക്ഷാ യൂണിറ്റിന്റെ ഡയറക്ടറായ ഡോ. സൈമണ്‍ ബെന്നറ്റ് പറഞ്ഞു.
2025 ലെ ഉയര്‍ന്ന മരണസംഖ്യ വിമാനയാത്ര ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ കാലഘട്ടങ്ങളിലൊന്നിനു ശേഷമാണ്. 2023 ല്‍ വന്‍ വിമാന അപകടങ്ങള്‍ ഉണ്ടായില്ല. 2024 അവസാനമാണു വീണ്ടും അപകടങ്ങള്‍ തുടങ്ങിയത്. അതിനാല്‍, ഇപ്പോഴുണ്ടായ അപകടങ്ങള്‍ ഭീതിക്കു കാരണമാകേണ്ടതില്ല- അദ്ദേഹം പറഞ്ഞു.
'വാണിജ്യ വിമാനയാത്ര ഗതാഗതത്തിലെ ഏറ്റവും സുരക്ഷിതമായ രീതികളിലൊന്നാണ്'- യു.കെ. എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് വ്യക്തമാക്കി. ദീര്‍ഘകാലത്തെ അപകട ശരാശരിയെയാണ് ആശ്രയിക്കേണ്ടതെന്നാണ് അവരുടെ നിലപാട്. 'നിങ്ങള്‍ ഭൂമിയില്‍നിന്ന് അഞ്ചു മൈല്‍ ഉയരത്തില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ ഉണ്ടായിരിക്കുന്നതിനേക്കാള്‍ സുരക്ഷിതരായിരിക്കും, അത് ഒരു വസ്തുതയാണ്. പക്ഷേ നിങ്ങള്‍ അത് ജനങ്ങളോട് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ല' - ഡോ. ബെന്നറ്റ് പറഞ്ഞു.
എങ്കിലും വിമാന സുരക്ഷയിലെ തിരിച്ചടിക്കു കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ സാമ്പത്തിക കാരണങ്ങള്‍ കണ്ടെത്തുന്നവരുണ്ട്. വിമാനഗതാഗത വ്യവസായങ്ങളുടെ ലാഭമെടുപ്പ് സുരക്ഷയിലുള്ള നിക്ഷേപം കുറയ്ക്കുന്നതിലേക്ക് നയിച്ചു. അത് അപകടങ്ങളുടെ വര്‍ധനയ്ക്കു കാരണമായി.
'ബോയിങ് 787 ന് ശക്തമായ എന്‍ജിനുകളുണ്ട്, ഒരു എന്‍ജിന്‍ പരാജയപ്പെട്ടാലും അത് എളുപ്പത്തില്‍ പ്രവര്‍ത്തിക്കും, അതിനാല്‍ ഈ അപകടം അപൂര്‍വങ്ങളിലൊന്നായി വേണം പരിഗണിക്കാന്‍'- മാക്വാരി സര്‍വകലാശാലയിലെ എയറോഡൈനാമിക്‌സ് ഗവേഷകനായ ഡോ. സാമി ഡയസൈനോസ് പറഞ്ഞു.'എന്‍ജിന്‍ അല്ലെങ്കില്‍ പരിപാലന പ്രശ്‌നത്തേക്കാള്‍ പ്രധാന കാരണങ്ങളുണ്ടോയെന്നു പരിശോധിക്കണം. ഒരേ വിമാനത്തിലെ രണ്ട് എന്‍ജിനുകളും ഒരേ പരിപാലന ഷെഡ്യൂളിലാണ്. അതുകൊണ്ട് യന്ത്ര തകരാറുകള്‍ അസാധ്യമാണ്.'- അദ്ദേഹം പറഞ്ഞു.
'റണ്‍വേയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളതിനാല്‍, വിമാനത്തിന് ഉയരം നേടാന്‍ കൂടുതല്‍ ലിഫ്റ്റ് ആവശ്യമായിരുന്നു - അതു ചെയ്യാന്‍ കഴിയാതെ വന്നതായി തോന്നുന്നു. കൂടാതെ, ഫ്‌ളൈറ്റ് 171 ലാന്‍ഡിങ് ഗിയര്‍ വിന്യസിച്ചതും ഫ്‌ലാപ്പുകള്‍ പിന്‍വലിച്ചതും 600 അടി (182 മീറ്റര്‍) ഉയരത്തില്‍ മാത്രമായിരുന്നു, ഇത് കുറഞ്ഞ ലിഫ്റ്റ് ഉണ്ടാക്കി'- അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ കാലത്ത്, ക്രൂവിന് തെറ്റിദ്ധാരണ മൂലം ഗിയറിന് പകരം ഫ്‌ളാപ്പ് പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്, വിമാനത്തിന്റെ ആദ്യഘട്ടങ്ങളില്‍, ലിഫ്റ്റിന്റെ ഗണ്യമായ നഷ്ടത്തിലേക്ക് നയിക്കുകയും അത് അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.'- എഡിത്ത് കോണ്‍വേ സര്‍വകലാശാലയിലെ വിമാനഗതാഗത അധ്യാപകനായ മുറേ ടെര്‍വെ പറഞ്ഞു: