Thursday, March 19, 2026 Last Updated 6 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 10.06 AM

ബേസിലിന്റെ സംവിധാനത്തില്‍ അല്ലു സൂപ്പര്‍ ഹീറോ? സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

allu-arjun-

ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിലൂടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. എന്നാൽ മലയാളികൾക്ക് ആവേശമാകുന്ന മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ എത്തുന്നത്. ബേസില്‍ ജോസഫിനൊപ്പം അല്ലു ഒരു സൂപ്പര്‍ഹീറോ സിനിമയ്ക്ക് പദ്ധതിയിടുന്നെന്നാണ് റിപ്പോര്‍ട്ട്.

അല്ലുവിനെ തന്‍റെ കഥ ബേസില്‍ വായിച്ചുകേള്‍പ്പിച്ചെന്നും അല്ലുവിന് കഥ വളരെ ഇഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ട്. ഗീത ആര്‍ട്സിന്‍റെ ബാനറില്‍ അല്ലു അര്‍ജുന്‍റെ സഹോദരന്‍ അല്ലു അരവിന്ദായിരിക്കും സിനിമ നിര്‍മിക്കുക. ജേക്സ് ബിജോയ് ആയിരിക്കും സിനിമയുടെ മ്യൂസിക് ചെയ്യുക. സൂപ്പര്‍ഹീറോ സിനിമ എന്നതില്‍ വ്യക്തത വരാനിരിക്കുന്നെങ്കിലും ഏറെ നാളായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്ന് പറയുന്ന ശക്തിമാന്‍ റീബൂട്ടായിരിക്കും സിനിമ എന്നും ഊഹാപോഹങ്ങളുണ്ട്. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങുമായി താരം ബേസില്‍ ചര്‍ച്ച ചെയ്ത സിനിമയാണ് ശക്തിമാന്‍.

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ദീപിക പദുകോൺ അല്ലു അറ്റ്ലീ സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. അറ്റ്ലീ ദീപികയ്ക്ക് കഥ വിശദീകരിച്ച് കൊടുക്കുന്നതും ദീപിക സീനുകൾ ചെയ്യുന്നതിന്റെയും വീഡിയോ പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ടത്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

Ads by Google
Saturday 14 Jun 2025 10.06 AM
YOU MAY BE INTERESTED
Ads by Google
Ads by Google