Monday, March 23, 2026 Last Updated 15 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 10.23 AM

പരിശോധനയുടെ ലക്ഷ്യം അപമാനിക്കല്‍ ; ജനം പാരിതോഷികം കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

uploads/news/2025/06/786081/shafi-parambil.jpg

നിലമ്പൂര്‍: വാഹനപരിശോധന നടത്തിയത് തങ്ങളെ അപമാനിക്കാന്‍ വേണ്ടി മാത്രമായിരുന്നെന്നും അതുകൊണ്ടാണ് പെട്ടി തുറന്ന് പരിശോധന നടത്താതിരുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍. പോലീസിന്റെ വാഹനപരിശോധനയോട് പൂര്‍ണ്ണമായി സഹകരിച്ചെന്നും സര്‍ക്കാര്‍ പാലക്കാട്ട് നടത്തിയ ഷോ ആവര്‍ത്തിക്കുകയാണെന്നും ഷാഫി പറമ്പിലും രാഹുല്‍മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് പരാതിയില്ലെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറഞ്ഞു.

ഉദ്യോഗസ്ഥരോട് കയര്‍ത്തത് അപമാനിച്ചത് കൊണ്ടുണ്ടായ വൈകാരികതയില്‍ നിന്നുമാണെന്നായിരുന്നു രാഹുല്‍മാങ്കൂട്ടത്തിലിന്റെ പ്രതികരണം. മുഖത്തേക്ക് വെട്ടം അടിച്ചെന്നും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്‌തെന്നും വണ്ടി നിര്‍ത്താതെ പോയില്ലെന്നും ഷാഫി പറഞ്ഞു. കാറിലെ പെട്ടിയെടുത്ത് പുറത്തുവെയ്ക്കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്തു. പരിശോധിക്കാന്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞു.

പരിശോധനയാണ് ലക്ഷ്യമെന്ന് ആദ്യം തോന്നിയല്ലെന്നും അപമാനിക്കാലായിരുന്നു ലക്ഷ്യമെന്നും നേതാക്കള്‍ ആരോപിച്ചു. പരിശോധനയാണ് ലക്ഷ്യമെങ്കില്‍ പെട്ടി പരിശോധിക്കുമായിരുന്നു. എന്നാല്‍ പെട്ടിയെടുത്തുവെച്ചപ്പോള്‍ തന്നെ വേണ്ടെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് പെട്ടി തുറന്ന് നോക്കാതിരുന്നതെന്നും രാഷ്ട്രീയം നോക്കാതെ പരിശോധന നടത്തണമായിരുന്നു എന്നും ഷാഫി പറഞ്ഞു. അതുപോലെ അതുവഴി പോയ മറ്റു വാഹനങ്ങള്‍ പരിശോധിക്കുന്നതായി തോന്നിയില്ലെന്നും ഷാഫി പറഞ്ഞു. പോലീസ് അപമാനിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു.

ജനം ഇതിന് പാരിതോഷികം നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. പരിശോധന മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ പെട്ടിതുറന്നു നോക്കുമായിരുന്നു. പ്രതികരണം അപമാനത്തെ തുടര്‍ന്ന്. കള്ളപ്പണം കടത്തുന്നയാളുകള്‍ എന്ന രീതിയിലാണ് തങ്ങളെ പരിഗണിച്ചതെന്നും പറഞ്ഞു. ഇന്നലെ രാത്രി വടപ്പുറത്ത് ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചത്. ഡിക്കി തുറക്കാനും പെട്ടിയെടുത്ത് പുറത്തുവെയ്ക്കാനും ആവശ്യപ്പെട്ടെങ്കിലും പെട്ടി പരിശോധിച്ചില്ല.

Ads by Google
Saturday 14 Jun 2025 10.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google