Thursday, March 19, 2026 Last Updated 5 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 08.38 AM

അമ്മയാകാന്‍ ഒരുങ്ങുന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി ദുര്‍ഗ കൃഷ്ണ

durga-krishna-
photo-www.instagram.com/durgakrishnaartist/

നടി ദുർഗ കൃഷ്ണ അമ്മയാവാൻ ഒരുങ്ങുന്നു. താരം തന്നെയാണ് ഈ സന്തോഷ വാർത്ത യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചത്. ഭർത്താവ് അർജുന് ഒപ്പമുള്ള വീഡിയോ ആണ് ദുർഗ പങ്കുവച്ചിരിക്കുന്നത്.

2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും.

ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ മോഹൻലാലിന്റെ നായികയായും ദുർഗ എത്തിയിരുന്നു മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്ന്.

Ads by Google
Saturday 14 Jun 2025 08.38 AM
YOU MAY BE INTERESTED
Ads by Google
Ads by Google