Thursday, March 19, 2026 Last Updated 10 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Jun 2025 03.39 PM

'ദശമൂലം ദാമു ഇനി ഉണ്ടാകില്ല, എനിക്കും അതിനോടുളള താത്പര്യം നഷ്ടപ്പെട്ടു'; ബെന്നി പി നായരമ്പലം

says, not

വെള്ളിത്തിരയിലൂടെ മലയാളി മനസ്സ് കീഴടക്കിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ചില കഥാപാത്രങ്ങള്‍ മലയാളി മനസ്സില്‍ മങ്ങാതെ മായാതെ നില്‍ക്കും. അതും ഏറെ ചിരിപ്പിച്ച ഒരു കഥാപാത്രമാണെങ്കില്‍ വീഞ്ഞു പോലെ നാള്‍ക്കുനാള്‍ വീര്യം കൂടിക്കൂടി വരും. അത്തരത്തില്‍ ഒരു കഥാപാത്രമാണ് ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിലൂടെ തരംഗമായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ‘ദശമൂലം ദാമു’. ഓരോ തവണ സ്ക്രീനില്‍ കാണുമ്പോള്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന കഥാപാത്രമാണ് ദശമൂലം ദാമു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ ദശമൂലം ദാമുവിനെ വെച്ച് ഒരു സിനിമ ഇനി ഉണ്ടാകില്ല എന്ന പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.

ദശമൂലം ദാമുവിന്റെ ഒരു സ്പിന്‍ ഓഫിനായി ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. ഇപ്പോള്‍ തനിക്കും അതിനുളള താത്പര്യം നഷ്ടപ്പെട്ടു എന്നും ബെന്നി പി നായരമ്പലം പറഞ്ഞു. മൂവിവേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദശമൂലം ദാമു ഇനി വരില്ല. അങ്ങനെയൊരു സിനിമയ്ക്കുള്ള ശ്രമങ്ങള്‍ കുറേ നടത്തിയിരുന്നു. പിന്നെ സുരാജിനും അതിനുള്ള ഒരു ധൈര്യമില്ല. ചെയ്യാമെന്ന് പറഞ്ഞിട്ട് പല സെറ്റപ്പിലും നോക്കിയിരുന്നു. പിന്നെ അതിന്റെ പ്രസക്തിയങ്ങ് പോയി. ആ കഥാപാത്രം വന്നിട്ട് ഇപ്പോള്‍ ഒരുപാട് നാളായില്ലേ. എനിക്കും അതിനോടുള്ള താത്പര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് എന്തായാലും ദശമൂലം ദാമു ഇനി ഉണ്ടാകില്ല,' എന്ന് ബെന്നി പി നായരമ്പലം പറഞ്ഞു.

Ads by Google
Friday 13 Jun 2025 03.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google