Thursday, March 19, 2026 Last Updated 7 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Jun 2025 03.25 PM

' ഞങ്ങള്‍ സുരക്ഷിതരാണ്' ; ഷൂട്ടിങിനിടെ വാട്ടര്‍ ടാങ്ക് പൊട്ടി അപകടമുണ്ടായതില്‍ പ്രതികരിച്ച് നടന്‍ നിഖില്‍ സിദ്ധാര്‍ഥ

reacts, after

രാം ചരണ്‍ നിര്‍മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സെറ്റില്‍ വാട്ടര്‍ ടാങ്ക് പൊട്ടി അപകടയുണ്ടായതില്‍ പ്രതികരിച്ച് ചിത്രത്തിലെ നായകന്‍ നിഖില്‍ സിദ്ധാര്‍ഥ. സെറ്റില്‍ വെള്ളം നിറഞ്ഞതിന്റെ വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. എക്‌സില്‍ അതില്‍ ഒന്നിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ 'വലിയ അപകടം' എന്നാണ് നടന്‍ വിശേഷിപ്പിച്ചത്.

'ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. മികച്ച സിനിമാറ്റിക് അനുഭവം നല്‍കാനുള്ള അന്വേഷണത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ സാഹസികതകള്‍ ഏറ്റെടുക്കാറുണ്ട്. അലേര്‍ട്ട് ക്രൂ സ്വീകരിച്ച മുന്‍കരുതലുകള്‍ കാരണം ഞങ്ങള്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വിലയേറിയ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു, പക്ഷേ ദൈവകൃപയാല്‍ മനുഷ്യര്‍ക്ക് ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല' -നിഖില്‍ സിദ്ധാര്‍ഥ പറഞ്ഞു.

വലിയ അളവില്‍ വെള്ളം ഉപയോഗിച്ചുള്ള ഒരു പ്രധാന സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സിനിമക്കായി സമുദ്ര ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഷംഷാബാദ് പ്രദേശത്തിന് സമീപം സ്ഥാപിച്ചിരുന്ന ഒരു വലിയ വാട്ടര്‍ ടാങ്കാണ് പൊട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിങ് ഫ്‌ലോര്‍ മുഴുവന്‍ വെള്ളം കയറിയപ്പോള്‍ കാമറയും മറ്റ് ഉപകരണങ്ങളും സംരക്ഷിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
2023ലാണ് രാം ചരണ്‍ തന്റെ ആദ്യ നിര്‍മാണ സംരംഭമായ 'ദി ഇന്ത്യ ഹൗസ്' പ്രഖ്യാപിച്ചത്. ബോളിവുഡ് നടി സായി മഞ്ജരേക്കര്‍ ആണ് ഇന്ത്യ ഹൗസിലെ നായിക. രാം വംശി കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. മുതിര്‍ന്ന ബോളിവുഡ് നടന്‍ അനുപം ഖേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Ads by Google
Friday 13 Jun 2025 03.25 PM
YOU MAY BE INTERESTED
Ads by Google
Ads by Google