Thursday, March 19, 2026 Last Updated 9 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Jun 2025 01.11 PM

' ഈ ദുഷ്‌കരമായ സമയത്ത് രാജ്യത്തോടൊപ്പം നില്‍ക്കുന്നു' ; മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി സല്‍മാന്‍ ഖാന്‍

plane, event

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗും മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സല്‍മാന്‍ ഖാന്‍ പങ്കെടുക്കേണ്ടതായിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റേസിങ് ലീഗും സല്‍മാന്‍ ഖാനും സംയുക്തമായി പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ സ്ഥാപകനായ ഈഷന്‍ ലോഖണ്ഡെ
പ്രസ്താവനയില്‍ പറഞ്ഞു.

'ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗും സല്‍മാന്‍ ഖാനും ഈ ദുഷ്‌കരമായ സമയത്ത് ഐക്യത്തോടെ രാജ്യത്തോടൊപ്പം നില്‍ക്കുന്നു. ഞങ്ങളുടെ അനുശോചനങ്ങളും പ്രാര്‍ഥനകളും ദുരിതബാധിത കുടുംബങ്ങളോടൊപ്പമുണ്ട്. സംയുക്തമായി, ഈ പരിപാടി മറ്റൊരു തീയതിയിലേക്ക് പുനഃക്രമീകരിക്കാന്‍ ഞങ്ങള്‍ ഉത്തരവാദിത്തമുള്ള തീരുമാമെടുത്തു' -ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ സ്ഥാപകന്‍ ഈഷന്‍ ലോഖണ്ഡെ പ്രസ്താവനയില്‍ പറഞ്ഞു.

പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ്, സല്‍മാന്‍ ഖാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ലീഗുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കിട്ടിരുന്നു. അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍, വിക്കി കൗശല്‍, ആലിയ ഭട്ട്, ജാന്‍വി കപൂര്‍, സോനു സൂദ് എന്നിവരുള്‍പ്പെടെ നിരവധി സിനിമ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നാണ് രാജ്യത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാര്‍ത്ത പുറത്തുവന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തൊട്ടടുത്തുളള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. എഐ 171 ബോയിംഗ് 787 ഡ്രീംലൈനര്‍ എന്ന വിമാനം ആയിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉണ്ട്.

വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് പുറമേ ഹോസ്റ്റലിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിട്ടുണ്ട്. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.

Ads by Google
Friday 13 Jun 2025 01.11 PM
YOU MAY BE INTERESTED
Ads by Google
Ads by Google