Monday, March 23, 2026 Last Updated 10 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Jun 2025 01.06 PM

കിടപ്പുരോഗിയെ പാലത്തിനടിയില്‍ ഉപേക്ഷിച്ചു ബന്ധുക്കള്‍ കടന്നുകളഞ്ഞു ; സഹോദരന്മാരെ കണ്ടെത്താന്‍ പോലീസ്

uploads/news/2025/06/785996/shamzuddin.jpg

കൊച്ചി: കിടപ്പുരോഗിയെ പാലത്തിനടിയില്‍ ഉപേക്ഷിച്ചു ബന്ധുക്കള്‍ കടന്നുകളഞ്ഞു. കൊച്ചിയില്‍ നോര്‍ത്ത് പാലത്തിനടിയിലാണ് പായ വിരിച്ച് അതില്‍ കിടക്കുന്ന നിലയില്‍ കിടപ്പുരോഗി ഷംസുദ്ദിനെ കണ്ടെത്തിയത്. മതിലകം സ്വദേശിയായ ഇദ്ദേഹത്തെ സ്വന്തം സഹോദരന്മാര്‍ തന്നെയാണ് ഉപേക്ഷിച്ചതെന്നാണ് ഇയാള്‍ നല്‍കിയ വിവരം. ഒരു ഇന്നോവ കാറില്‍ എത്തിച്ച് നോര്‍ത്ത് പാലത്തിന് കീഴില്‍ കിടത്തി മുങ്ങുകയായിരുന്നു.

സംഭവത്തില്‍ ഇടപെട്ട പോലീസ് ഷംസുദ്ദീന്റെ സഹോരന്മാര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിയുകയും സഹോദരന്മാരെ ബന്ധപ്പെടുകയും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. തറവാട്ടുവീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ സഹോദരന്മാര്‍ മര്‍ദ്ദിച്ചെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി. മുമ്പ് വിദേശത്ത് ഡ്രൈവറായിരുന്നു എന്നും ഇയാള്‍ അവകാശപ്പെട്ടു.

തലയിലേറ്റ ക്ഷതത്തിന് ഓപ്പറേഷന്‍ നടത്തിയിരുന്നു. ആറുവര്‍ഷം മുമ്പായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്. കിടപ്പിലായതോടെ തന്റെ ദുരിതം തുടങ്ങിയെന്നും ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിന്നീട് വിഷയത്തില്‍ നോര്‍ത്ത് പോലീസ് ഇടപെടുകയും ഷംസുദ്ദീനെ കൂവപ്പടി അഭയ കേന്ദ്രത്തില്‍ എത്തിക്കാനാണ് പദ്ധതി. ഷംസുദ്ദിന്റെ രണ്ടു മക്കളും കൊച്ചിയിലുണ്ടെന്നാണ് വിവരം. പോലീസ് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.

ബന്ധുക്കളോട് ഉടന്‍ തന്നെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Friday 13 Jun 2025 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google