Monday, March 23, 2026 Last Updated 11 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Jun 2025 11.21 AM

അട്ടിമറി സാധ്യത പൂര്‍ണ്ണമായും തള്ളി ; സാങ്കേതിക പിഴവോ, പൈലറ്റിന്റെ പിഴവോ ആകാം കാരണമെന്ന് വിലയിരുത്തല്‍

uploads/news/2025/06/785981/plane-crash.jpg

ഇന്ത്യയെ ഞെട്ടിച്ച വിമാനദുരന്തത്തില്‍ അട്ടിമറി സാധ്യത കേന്ദ്രം പൂര്‍ണ്ണമായും തള്ളി. പ്രാഥമികാന്വേഷണത്തിന്റെ വെളിച്ചെത്തിലാണ് അട്ടിമറി കണ്ടെത്താനായിട്ടില്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്. എല്ലാ അന്വേഷണസംവിധാനങ്ങളും ഇപ്പോള്‍ അഹമ്മദാബാദിലുണ്ട്.

സാങ്കേതിക പ്രശ്‌നങ്ങള്‍ തന്നെയാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തല്‍. പൈലറ്റിന്റെ പിഴവോ സാങ്കേതിക പിഴവോ ആകാമെന്നാണ് വിലയിരുത്തല്‍. വിമാനത്തിന്റെ ബ്‌ളാക്‌ബോക്‌സില്‍ ഒന്ന് കിട്ടിയിട്ടുണ്ട്. മറ്റൊന്നുകൂടി കണ്ടെത്താനായാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയാനാകും. കോക്പിറ്റില്‍ എന്താണ് സംഭവിച്ചതെന്ന് വിവരം കിട്ടിയാല്‍ എന്തായിരുന്നു അപകടകകാരണമെന്ന് അറിയാനാകും.

ഈ മാസം തന്നെ എയര്‍ഇന്ത്യയുടെ മൂന്ന് വിമാനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. ഹൈഡ്രോളിക് ഗീയറില്‍ ലീക്കേജ്, വിന്‍ഷീല്‍ഡുകളില്‍ തകരാര്‍ എന്നിങ്ങനെ പല കാര്യങ്ങളും കണ്ടെത്തിയിരുന്നു. അപകടത്തിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യയ്ക്ക് വലിയ ഉത്തരാദിത്വമായി.

അപകടത്തില്‍പെട്ട വിമാനം നിരവധി വിദേശരാജ്യങ്ങളിലേക്ക് പറന്ന ഡ്രീംലൈനറാണ് ഇത്. ഡല്‍ഹിയില്‍ നിന്നും പറന്നുയരുമ്പോള്‍ ഇതിന് തകരാര്‍ ഉണ്ടായിരുന്നില്ല. സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഉയര്‍ന്നപ്പോഴാണ് അപകടത്തിപെട്ടത്.

Ads by Google
Friday 13 Jun 2025 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google