Monday, March 23, 2026 Last Updated 1 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 05.32 PM

കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
uploads/news/2025/06/785170/new-baby-death.gif
photo; representative image

കോഴിക്കോട് : പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകരാന്‍ മരിച്ചു . കോഴിക്കോട് മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെ് മകന്‍ യസീം ആണ് മരിച്ചത് . ഇന്നലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ജര്‍ഷിത കൊടശ്ശേരി. സഹോദരങ്ങള്‍ ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.

Ads by Google
Sunday 08 Jun 2025 05.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google