Thursday, March 19, 2026 Last Updated 1 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 12.04 PM

' ഷൈനിന്റെ എല്ലാ കുസൃതികള്‍ക്കും നമ്മള്‍ ചിരിച്ചിട്ടുണ്ട്, പക്ഷേ ഇത് പിന്തുണ ആവശ്യമുളള സമയം' ; ആസിഫ് അലി

offers, shine

ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തില്‍ അനുശോചിച്ച് ആസിഫ് അലി. ഷൈന്‍ ടോമിനും കുടുംബത്തിനും എല്ലാവരുടെയും പിന്തുണ കൂടുതല്‍ ആവശ്യമുളള സമയമാണിതെന്നും ആസിഫ് പറഞ്ഞു.

'രാവിലെ വളരെ സങ്കടത്തോടെ കേട്ടൊരു വാര്‍ത്തയാണ് ഷൈന്‍ ടോമിന്റെ കുടുംബത്തിനു സംഭവിച്ച അപകടം. ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മള്‍ ചിരിച്ചിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, ഉപദേശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇനിയങ്ങോട്ട് നമ്മുടെയെല്ലാവരുടെയും പിന്തുണ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ആ കുടുംബത്തിനു ശക്തമായി മുന്നോട്ട് പോവാന്‍ ആവശ്യമുണ്ട്,' ആസിഫിന്റെ വാക്കുകളിങ്ങനെ.

ഷൈന്‍ കോം ചാക്കോയുടെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് സേലത്തിനടുത്ത് ധര്‍മ്മപുരിയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി ഇടിച്ച് അപകടം ഉണ്ടാകുന്നത്. കര്‍ണാടക രജിസ്‌ട്രേഷനിലുളള ലോറിയുമായാണ് ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ചത്. അപകടത്തില്‍ ഷൈനിന്റെ അച്ഛന്‍ സിബി ചാക്കോ തല്‍ക്ഷണം മരിച്ചു. അപകടത്തെതുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്നാണ് കാറിലുളളവരെ ആശുപത്രിയില്‍ എത്തിച്ചത്.

Ads by Google
Saturday 07 Jun 2025 12.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google