Monday, March 23, 2026 Last Updated 2 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Jun 2025 03.46 PM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് പ്രിയങ്ക നിലമ്പൂരിലെത്തും

nilambur byelection 2025 ,
photo - facebook

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും. ജൂൺ 14-16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് മികച്ച വിജയം നേടുമെന്ന് എ എ റഹീം എം പി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം വീടുകയറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. നിലമ്പൂർ നഗരസഭയിലെ വീടുകൾ കയറിയായിരുന്നു പ്രചാരണം.

കേരളത്തിലെ ഇടതു സർക്കാരിൻറെ വികസന നേട്ടങ്ങൾ എന്തെല്ലാമാണെന്നും പങ്കുവച്ചു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് എം സ്വരാജിന് ലഭിക്കുമെന്നും. തെരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയമുണ്ടാകും എന്നും എ എ റഹീം എംപി പറഞ്ഞു.

Ads by Google
Friday 06 Jun 2025 03.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google