Monday, March 23, 2026 Last Updated 3 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Jun 2025 11.53 AM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു ; സംസ്ക്കാരം നാളെ

uploads/news/2025/06/784974/thennala-balakrishnan.jpg

തിരുവനന്തപുരം: കെപിസിസി മുന്‍ അദ്ധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം നാളെ നടക്കുമെന്നാണ് വിവരം. രാജ്യസഭാംഗം, നിയമസഭാംഗം,കെപിസിസി അദ്ധ്യക്ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളിലെല്ലാം പ്രവര്‍ത്തിച്ചയാളായിരുന്നു.

കോണ്‍ഗ്രസിലെ സൗമ്യനായ നേതാവ് എച്ച് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം തനിക്ക് പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കള്‍ പോലും പാര്‍ട്ടിക്ക് വേണ്ടി നല്‍കിയയാളാണ്്. അഞ്ചു തവണ നിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം 1977 ലും 1982 ലും അടൂരില്‍ നിന്നും ജയിച്ചു നിയമസഭയില്‍ എത്തി. 1991 ,1992, 2003 വര്‍ഷങ്ങളില്‍ രാജ്യസഭാംഗമായി സേവനം അനുഷ്ഠിച്ച അദ്ദേഹം 1998 ലാണ് ആദ്യമായി കെപിസിസി അദ്ധ്യക്ഷനായത്.

2001 ല്‍ കെപിസിസി അദ്ധ്യക്ഷനായിരുന്ന കാലത്ത് കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് നയിച്ചു.1931 ല്‍ കൊല്ലം ജില്ലയിലെ ശൂരനാട്ടായിരുന്നു ജനിച്ചതെങ്കിലും പിന്നീട് തട്ടകമായി മാറ്റിയത് തിരുവനന്തപുരത്തായിരുന്നു. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പിന്നാലെ കൊല്ലം ഡി.സി.സിയുടെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1981 മുതല്‍ 1992 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Ads by Google
Friday 06 Jun 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google