Monday, March 23, 2026 Last Updated 0 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Jun 2025 11.18 AM

പാലാ - തൊടുപുഴ റോഡില്‍ യുവതി മരിച്ച സംഭവം അപകടമല്ല ; ഇടിച്ചു കയറ്റിയത്, കാറില്‍ കഞ്ചാവ്; ഓടിച്ചിരുന്ന യുവാവ് അറസ്റ്റില്‍

uploads/news/2025/06/784973/car-accident.jpg

രാമപുരം : പാലാ - തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപംകാര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി രാമപുരം പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് ആറോടെയാണ് തൊടുപുഴ ഭാഗത്ത് നിന്നും കോട്ടയത്തേക്ക് പോയ കാര്‍ അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലെത്തിയ കാര്‍ റോഡിന് സൈഡിലെ ഓടയിലേയ്ക്ക് വീണ് സൈഡ് ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഡ്രൈവറടക്കം 4 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി ജോസ്‌നയാണ് (36) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് നീതു ഗുരുതര പരുക്കുകളോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സുഹൃത്ത് ജോജോയ്ക്കും പരിക്കുണ്ട്.

മദ്യപിച്ച് വാഹനം ഓടിച്ചെന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവും പൊലീസ് സംഘം പിടിച്ചെടുത്തു. കോട്ടയം വേളൂര്‍ കൊച്ചുകരീത്തറ വീട്ടില്‍ കെ.ആര്‍. രഞ്ജിത്തിനെ (36)യാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ സുഹൃത്തുക്കളുമൊന്നിച്ച് തൊടുപുഴ ഭാഗത്തു നിന്നും ഓടിച്ചുവന്ന കാര്‍ കുറിഞ്ഞി ഭാഗത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു.

യാത്രയ്ക്കിടയില്‍ പരസ്പരം ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാര്‍ മനപൂര്‍വ്വം റോഡിന്റെ തിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നെന്ന് പറയുന്നു. പ്രതി രഞ്ജിത്ത് മദ്യപിച്ചായിരുന്നു വാഹനം ഓടിച്ചിരുന്നത്. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മദ്യപിച്ചു വാഹനം ഓടിച്ചാല്‍ തനിക്കും സഹയാത്രികര്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടം ഉണ്ടാകുമെന്ന അറിവോടെ മദ്യലഹരിയില്‍ വാഹനം ഓടിച്ച് ഒരാള്‍ മരിക്കാന്‍ ഇടയായത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Ads by Google
Friday 06 Jun 2025 11.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google