Monday, March 23, 2026 Last Updated 0 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Jun 2025 11.10 AM

വീട്ടില്‍നിന്ന് പട്ടാപ്പകല്‍ പതിനാലര പവന്‍ സ്വര്‍ണം മോഷണം പോയ കേസ് ; ഒരു വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍, വീട്ടുടമയുടെ ഭാര്യ

uploads/news/2025/06/784971/gopika.jpg

കായംകുളം: വീട്ടില്‍നിന്ന് പട്ടാപ്പകല്‍ പതിനാലര പവന്‍ സ്വര്‍ണം മോഷണം പോയ കേസില്‍ ഒരു വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍. പുതുപ്പള്ളി തെക്ക് നെടിയത്ത് വീട്ടില്‍ ഗോപിക(27)യാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് 10ന് ഉച്ചയ്ക്ക് 12നും രാത്രി ഏഴിനും ഇടയിലായിരുന്നു സംഭവം. പുതുപ്പള്ളി പ്രയാര്‍ വടക്ക് പനക്കുളത്ത് പുത്തന്‍വീട്ടില്‍ ഗോപാലന്റെ മകന്‍ സാബു ഗോപാലന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് പതിനാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് സാബുവിന്റെ ഭാര്യയായ ഗോപിക (27) പിടിയിലായത്.

സാബു ഗോപാലന്റെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ ആ വീട്ടിലുള്ള ആരോ ആണെന്ന് സംശയം തോന്നി കുടുംബാംഗങ്ങളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഗോപികയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായതിനാല്‍ സാബു ഗോപാലന്റെ വീട്ടിലെത്തിച്ച് അന്വേഷണം നടത്തിയതോടെ നഷ്ടപ്പെട്ടു എന്നുപറഞ്ഞ സ്വര്‍ണം കണ്ടെടുത്തു.

തുടര്‍ന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തതോടെ പതിനാലര പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയത് ഗോപികയാണെന്ന് സമ്മതിച്ചു. മോഷണമുതലുകള്‍ ഗോപിക ബന്ധുവിനെക്കൊണ്ട് വില്‍പ്പന നടത്തുകയും വിറ്റു കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ഗോപിക ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്തതായും സമ്മതിച്ചു. ഡി. വൈ.എസ്.പി. ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സി.ഐ. അരുണ്‍ ഷാ, എസ്. ഐ. രതീഷ് ബാബു, എ.എസ്.ഐ. ജീജാദേവി, ഷിബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Ads by Google
Friday 06 Jun 2025 11.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google