Monday, March 23, 2026 Last Updated 2 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 08.26 PM

നിലമ്പൂരിൽ ബിജെപി നില മെച്ചപ്പെടുത്തും; തൃശ്ശൂരിലെ പോലെ ക്രൈസ്തവ വോട്ടുകൾ സ്ഥാനാർത്ഥിയക്ക് കിട്ടുമെന്ന് സുരേഷ് ഗോപി

12,000ത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപിക്കുണ്ട്.
uploads/news/2025/06/784838/suresh-gopi.gif
photo; representative image

മലപ്പുറം : നിലമ്പൂരില്‍ ബിജെപി നിലമെച്ചപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . തൃശ്ശൂരില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടിയ പോലെ നിലമ്പൂരിലും ലഭിക്കും .നിലമ്പൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്ന പ്രചാരണം തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രചാരണത്തിൽ പിറകിലെന്ന ആക്ഷേപം എതിരാളികൾ കെട്ടിച്ചമക്കുന്നതാണ്. അതിന് അവർക്ക് പ്രത്യേക ലക്ഷ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേമത്ത് അക്കൗണ്ട് പൂട്ടിച്ചു എന്നത് മ്ലേച്ഛമായ പരാമർശമാണ്. 11 വർഷം മുൻപ് തുടങ്ങിവെച്ച നന്മയുടെ ഭരണം കേരളത്തിലേക്ക് പടരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പലയിടങ്ങളിലും അവിശുദ്ധ സഖ്യം ഉണ്ടായിരുന്നു. പൂരം കലക്കലും, ചേമ്പും ഗോപിയാശാനും ഒക്കെ ഉണ്ടായത് ഇങ്ങനെയാണെന്ന് എന്‍ഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരരംഗത്ത് ഇറക്കിയത് ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.2011 ലെ സെന്‍സസ് പ്രകാരം നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഹൈന്ദവര്‍ക്കാണ് നേരിയ ഭൂരിപക്ഷം. . മണ്ഡലത്തില്‍ 22,364 ക്രിസ്ത്യന്‍ വോട്ടര്‍മാരാണുള്ളത് ഇതാണ് ബിജെപിയുടെ നോട്ടം . വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച്മണ്ഡലത്തില്‍ 93,806 ഹിന്ദു വോട്ടര്‍മാരാണുള്ളത്, ഇത് ഏകദേശം 45.3% ആണ്. നിലമ്പൂരില്‍ 90,907 മുസ്ലിം വോട്ടര്‍മാരാണുള്ളത്. ഇത് വോട്ടര്‍ ഏകദേശം 43.9% വരും . പിന്നാലെ 12,000ത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപിക്കുണ്ട്.

Ads by Google
Thursday 05 Jun 2025 08.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google