Monday, March 23, 2026 Last Updated 59 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 09.11 PM

രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരണവുമായി ബിനോയ് വിശ്വം

binoy viswam

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭാരതാംബ, ഭാരതമാതാവ് എന്നത് സങ്കല്‍പ്പം മാത്രമാണ്. അത് കോടാനുകോടി ഇന്ത്യക്കാരെ അന്നും ഇന്നും എന്നും ആവേശം കൊള്ളിക്കുന്ന ഒരു പ്രതീകമാണ്. ആ പ്രതീകത്തിന് ആര്‍എസ്എസ് കല്‍പ്പിക്കുന്ന മുഖച്ഛായ തന്നെ വേണമെന്ന് ആധുനികനായ ഗവര്‍ണറെ പോലൊരാള്‍ ഷാഠ്യം പിടിക്കുന്നത് ഖേദകരമാണ് – അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ ശാഖയില്‍ ഉയര്‍ത്തുന്ന കൊടി തന്നെ ഭാരതമാതാവ് പിടിക്കണോ എന്നദ്ദേഹം ചോദിച്ചു. ആ മാതാവിന്റെ ഇരിപ്പിടം ഒരു സിംഹമാകണമെന്ന് വാശിപിടിക്കണോ ഗവര്‍ണര്‍. കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോവുകയാണ്. ഞാന്‍ വളരെ വിനയപൂര്‍വം പറയുന്നു രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത്. ഗവര്‍ണര്‍ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ചട്ടുകമായി അധപതിക്കരുത്. രാഷ്ട്രീയ വടംവലിക്കുള്ള പദവിയായി കാണരുത്. ഞങ്ങള്‍ അദ്ദേഹവുമായി ഏറ്റവും അന്തസുറ്റ സ്‌നേഹം നിറഞ്ഞ ബന്ധമാണ് ആഗ്രഹിക്കുന്നത്.

Ads by Google
Thursday 05 Jun 2025 09.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google