Monday, March 23, 2026 Last Updated 4 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 08.08 PM

റഫാല്‍ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും; ടാറ്റയും ദസ്സാള്‍ട്ടും കൈകോര്‍ക്കുന്നു

rafale fighter

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്‍, ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയ്ക്കും മറ്റ് ആഗോള വിപണികള്‍ക്കുമായി യുദ്ധവിമാനങ്ങളുടെ ചില ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. റഫാല്‍ യുദ്ധവിമാനത്തിന്റെ ഫ്യൂസലേജ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനായി ഇരു കമ്പനികളും നാല് ഉല്‍പ്പാദന- കൈമാറ്റ കരാറുകളില്‍ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഹൈദരാബാദില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും.

ഇത് ഇന്ത്യയുടെ എയ്‌റോസ്‌പേസ് അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു പ്രധാന നിക്ഷേപമാണെന്നും വിമാനങ്ങളുടെ നിര്‍മ്മാണത്തിനുള്ള ഒരു നിര്‍ണായക കേന്ദ്രമായി ഇത് മാറുമെന്നും ദസ്സാള്‍ട്ട് അറിയിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായാണ് റഫാല്‍ വിമാനത്തിന്റെ പ്രധാന ഘടനാപരമായ ഭാഗങ്ങളായ റിയര്‍ ഫ്യൂസലേജിന്റെ വശങ്ങളിലെ ഷെല്ലുകള്‍, പൂര്‍ണ്ണമായ പിന്‍ഭാഗം, മധ്യഭാഗം, മുന്‍ഭാഗം എന്നിവ നിര്‍മ്മിക്കുന്നതിനായി ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഹൈദരാബാദില്‍ ഒരു അത്യാധുനിക ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നത്. 2028 സാമ്പത്തിക വര്‍ഷത്തോടെ ആദ്യ ഫ്യൂസലേജ് ഭാഗങ്ങള്‍ അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സൗകര്യം വഴി പ്രതിമാസം രണ്ട് പൂര്‍ണ്ണ ഫ്യൂസലേജുകള്‍ വരെ നിര്‍മ്മിക്കാന്‍ സാധിക്കും.

Ads by Google
Thursday 05 Jun 2025 08.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google