Monday, March 23, 2026 Last Updated 5 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 05.03 PM

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം; നാളത്തെ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

uploads/news/2025/06/784826/3.gif
photo - facebook

കോഴിക്കോട്: സംസ്ഥാനത്ത് ജൂൺ 6 നാളെ പ്രഖ്യാപിച്ച ബക്രീദ് അവധി മാറ്റിയ സംഭവത്തിൽ വിമർശനം കടുക്കുന്നു. നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പിൽ എംപിയും പ്രതികരിച്ചു.

സംസ്ഥാനത്ത് നാളെ പ്രവർത്തി ദിവസമാക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാരിൻ്റെ കലണ്ടറിൽ ബലിപെരുന്നാൾ അവധിയായി നിശ്ചയിച്ചിരുന്നത് നാളെയായിരുന്നു. എന്നാൽ മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്.

അതേസമയം രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി

Ads by Google
Thursday 05 Jun 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google