ആലപ്പുഴ : കഞ്ചാവ് കേസിൽ യു.പ്രതിഭ എംഎൽഎയുടെ മകനുൾപ്പെടെ ഏഴു പേരെ ഒഴിവാക്കി എക്സൈസ് നർകോട്ടിക് സപെഷ്യല്‍ സക്വാഡ്
കുറ്റപത്രം സമർപ്പിച്ചു. ഇതോടെ എക്സൈസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ രണ്ട് പ്രതികൾ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എംഎൽഎയുടെ മകൻ കനിവിനെ അടക്കം പ്രതിയാക്കി എഫ്ഐആർ ഇട്ട കേസിലാണ് മാറ്റം.
ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.