Monday, March 23, 2026 Last Updated 3 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 03.01 PM

ട്രെയിനിൽ നിന്ന് എതിർവശത്തെ ഡോറിലൂടെ ട്രാക്കിലിറങ്ങി; ഇരുമ്പുവേലിയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

uploads/news/2025/06/784813/trian.gif
photo; representative image

മുംബൈ: ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ ഇരുമ്പ് വേലിയുടെ കമ്പിയിൽ തല കുരുങ്ങി 27കാരന് ദാരുണാന്ത്യം. മുംബൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ രാവിലെ 9.44നായിരുന്നു സംഭവം. ധില രാജേഷ് ഹമിറ ഭായ് എന്നാണ് മരിച്ച യുവാവിന്റെ പേരെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ യാത്രക്കാരനായ യുവാവ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിർവശത്തുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലാമത്തെ പ്ലാറ്റ്ഫോമിൽ ലോക്കൽ ട്രെയിൻ വന്നു നിന്ന ഉടനെയായിരുന്നു ഈ സംഭവമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഇതിനിടെ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയിൽ കുരുങ്ങിക്കിടക്കിടന്ന് ചോർന്ന വാർന്നാണ് മരണപ്പെട്ടത്.

അധികൃതരും മറ്റ് യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലൻസ് സ്ഥലത്തെത്തി അര മണിക്കൂർ പിന്നിട്ട്ആംബുലൻസ് എത്തിയത് .അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു . മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് അപകടം നടന്നതെന്ന് റെയിൽവെ അന്വേഷിക്കുന്നുണ്ട്.

Ads by Google
Thursday 05 Jun 2025 03.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google