Monday, March 23, 2026 Last Updated 5 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 12.59 PM

'പണം നല്‍കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാക്കും'; പ്രശസ്ത ഓങ്കോളജിസ്റ്റും കാന്‍സര്‍രോഗ വിദഗ്ധനുമായ ഡോ. വി.പി. ഗംഗാധരനു ഭീഷണി

uploads/news/2025/06/784789/VP-gangadharan.jpg

കൊച്ചി: പ്രശസ്ത ഓങ്കോളജിസ്റ്റും കാന്‍സര്‍രോഗ വിദഗ്ധനുമായ ഡോ. വി.പി. ഗംഗാധരനു ഭീഷണി. മുംബൈയിലെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് എന്ന പേരിലുള്ള കത്തിലൂടെയാണു ഡോ.വി.പി. ഗംഗാധരനു ഭീഷണി സന്ദേശം ലഭിച്ചത്. ഡോ.ഗംഗാധരന്റെ ചികിത്സാപ്പിഴവു കാരണം ഒരു പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും തുടര്‍ന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണു കത്തില്‍ ആരോപിക്കുന്നത്.

നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചതു പ്രകാരമാണ് ഇടപെടലെന്നും ബ്ലെഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കാതിരുന്നാല്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ പറയുന്നു. സൈബര്‍ സെല്‍, തപാല്‍ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കത്ത് എവിടെ നിന്നയച്ചു എന്നു കണ്ടെത്താനാണു പോലീസ് തപാല്‍ വകുപ്പിന്റെ സഹായം തേടിയിരിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കും ക്യുആര്‍ കോഡും സൈബര്‍ സെല്‍ വഴി കണ്ടെത്താനാണു നീക്കം.

കത്തയച്ച പോസ്റ്റ് ഓഫീസ് നിര്‍ണയിക്കാന്‍ തപാല്‍ വകുപ്പ് രേഖകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം നല്‍കണം എന്നാണു ഭീഷണിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വഴി കഴിഞ്ഞ 17നു ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ഡോ.ഗംഗാധരന്‍ മരട് പോലീസില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചതു പ്രകാരമാണ് ഇടപെടലെന്നാണു കത്തില്‍ സംഘം അവകാശപ്പെടുന്നതെന്നു പോലീസ് പറയുന്നു.

പണം നല്‍കാതിരുന്നാല്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്ത് പറയുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കത്തില്‍ പറയുന്ന തരത്തില്‍ ഒരു സംഭവം ഇല്ലെന്നാണു ഡോ.ഗംഗാധരന്റെ പ്രതികരണം. താന്‍ ചികിത്സിച്ച ഒരു രോഗി മരിച്ചെന്നാണു കത്തില്‍ പറയുന്നത്. എന്നാല്‍ പ്രത്യേക വിവരങ്ങള്‍ നല്‍കിയിട്ടില്ല. അത്തരമൊരു സംഭവം തനിക്ക് ഓര്‍മ്മയില്ല.

ഇതൊരു തട്ടിപ്പാണെന്നു സംശയിക്കുന്നു. കത്തില്‍ അയച്ച വ്യക്തിയുടെ വിവരങ്ങളില്ല. എന്നാല്‍ പണം കൈമാറുന്നതിനുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ ഭീഷണികള്‍ മറ്റു ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും ഡോ.ഗംഗാധരന്‍ പറഞ്ഞു. പരാതിയില്‍, ഭീഷണിപ്പെടുത്തല്‍, വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Ads by Google
Thursday 05 Jun 2025 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google