Monday, March 23, 2026 Last Updated 0 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 11.16 AM

പത്തുവര്‍ഷം ഭരിച്ച സര്‍ക്കാര്‍ എന്തു വികസനമാണ് ​നടത്തിയത്? ; നിലമ്പൂരില്‍ കാണുന്നത് അവസരവാദ രാഷ്ട്രീയം

uploads/news/2025/06/784775/rajiv-chnadra-sekhar.jpg

നിലമ്പൂര്‍: നിലമ്പൂര്‍ തെരഞ്ഞെടുപ്പിലും ഇതുവരെ കണ്ടത് പോലെ അവസരവാദ രാഷ്ട്രീയമാണ് നടക്കുന്നതെന്നും ബിജെപിയും എന്‍ഡിഎയും മുമ്പോട്ട് വെയ്ക്കുന്നത് വികസന കാഴ്ചപ്പാടാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ പത്തുവര്‍ഷമായി കേരളം ഭരിച്ച ഇടതുമുന്നണി എന്താണ് ചെയ്തതെന്നും ചോദിച്ചു. ബിജെപി മുമ്പോട്ട് വെയ്ക്കുന്നത് വികസന രാഷ്ട്രീയമാണെന്നും പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷമായി ഈ സര്‍ക്കാര്‍ കേരളത്തില്‍ എന്ത് വികസനമാണ് കൊണ്ടുവന്നതെന്നും ചോദിച്ചു. ആകെയുണ്ടാക്കിയത് ദേശീയപാതയാണ് അത് മോദിയുടേയും ഗഡ്കരിയുടേയും പദ്ധതിയാണ്. അതുപോലും മര്യാദയ്ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പത്തുവര്‍ഷത്തെ ഭരണത്തിനിടയില്‍ ആകെ പറയാനുള്ളത് ദേശീയപാതയാണ്. അത് കേന്ദ്രം നല്‍കിയതാണ്. എന്നാല്‍ അത് തങ്ങളുടെ പ്രൊജക്ടാണെന്ന് പറഞ്ഞായിരുന്നു ഇടതുപക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ അത് പൊളിഞ്ഞപ്പോള്‍ ഇപ്പോള്‍ പറയുന്നത് തങ്ങളുടേതല്ലെന്നാണ്.

കേരളത്തിന് ഇനി വേണ്ടത് ബിജെപി എന്‍ഡിഎ മുമ്പോട്ട് വെയ്ക്കുന്ന വികസന കാഴ്ചപ്പാടാണ്. പത്തുവര്‍ഷത്തിനിടയില്‍ എന്ത് അടിസ്ഥാന സൗകര്യമാണ് ചെയ്തതെന്ന് ഇടതുനേതാക്കളോട് ചോദിക്കണമെന്നും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞാല്‍ ഇപ്പോഴും ഈ തെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന മുമ്പ് പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ കാരണമായി എംഎല്‍എ സ്ഥാനം രാജിവെച്ച പി.വി. അന്‍വറും മത്സരിക്കുന്നുണ്ട്്. ദേശീയ തലത്തില്‍ ഒന്നിച്ചു നില്‍ക്കുന്ന ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

Ads by Google
Thursday 05 Jun 2025 11.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google