Monday, March 23, 2026 Last Updated 16 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 04.23 PM

സ്വതന്ത്രനെ കിട്ടാത്തതിനാൽ പിണറായിക്ക് ബലി കൊടുക്കാൻ കിട്ടിയ ഒരു കുട്ടിയാണ് എം സ്വരാജ്: നജീബ് കാന്തപുരം

najeeb kanthapuram
photo - facebook

മലപ്പുറം : നിലമ്പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനെ കിട്ടാത്തതിനാൽ ബലി കൊടുക്കാൻ കിട്ടിയ ഒരു കുട്ടിയാണ് പിണറായിക്ക് എം സ്വരാജയെന്ന് നജീബ് കാന്തപുരം. മുഖ്യമന്ത്രിക്ക് വേണ്ടി ഇറക്കുമതി ചെയ്ത ഒരു ഓഫീസറാണ് എം സ്വരാജ്. സ്വന്തം രക്കസാക്ഷിത്വത്തിന് വേണ്ടിയാണ് സ്വരാജ് നിലമ്പൂരിലേക്ക് വന്നത്. സ്വരാജ് പിണാറായിക്ക് വേണ്ടി രക്കസാക്ഷിയാവുകയാണെന്നും നജീബ് കാന്തപുരം കൂട്ടിച്ചേർത്തു.

ബിജെപിയക്ക് വേണ്ടി നിലക്കൊള്ളുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ബിജെപി ഭാരവാഹികളെക്കാൾ ആത്മാർത്ഥയാണ് വർഗ്ഗീയത പ്രചരിപ്പിക്കാൻ മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി മലപ്പുറം പരാമർശം നടത്തുമ്പോൾ എം സ്വരാജ് എവിടെയാണ്.അദ്ധേഹം ഒരു മലപ്പുറംകാരൻ ആണല്ലോ. എം സ്വരാജ് മുഖ്യമന്ത്രിയുടെ D കമ്പനിയിലെ ഒരു ടൂൾമാത്രമാണ്.


അതേസമയം ആര്യാടൻ ഷൗക്കത്തിന്റെ്‌ വിജയത്തിൽ കോൺഗ്രസ്സ് പ്രവർത്തകരെക്കാൾ വാശിയാണ് ലീഗുകാർക്കെന്ന് അദ്ദേഹം പറഞ്ഞു . ഒരു സ്വതന്ത്രനെ കിട്ടാതെ അവസാനം ഗതികെട്ട് ഇറക്കിയ സ്ഥാനാർത്ഥിയാണ് എം സ്വരാജ്. സോണിയാ ഗാന്ധിയുടെ വോട്ടിങ്ങ് പാറ്റേണിലേക്ക് ഈ തിരഞ്ഞെടുപ്പ മാറും.അൻവർ എഫക്ട് ഇല്ലാ എന്ന് പറയുന്നില്ലെന്ന് അദ്ദേഹഗ പറഞ്ഞു .

Ads by Google
Wednesday 04 Jun 2025 04.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google