Monday, March 23, 2026 Last Updated 12 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 04.15 PM

വയനാട് മെഡിക്കൽ കോളേജിൽ കുട്ടികളുടെ വാർഡ് അടച്ചിട്ട നിലയിൽ; വിചിത്ര വാദമായി സൂപ്രണ്ട്

മാനന്തവാടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പീഡിയാട്രിക് വിഭാ​ഗത്തിൽ പതിനേഴ് കുട്ടികൾ ചികിത്സയിലുണ്ട്
uploads/news/2025/06/784621/7.gif
photo; representative image

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടികളുടെ വാർഡ് അടച്ചിട്ട നിലയിൽ. കഴിഞ്ഞ ഒരു മാസത്തിലധികമായി പീഡിയാട്രിക് വിഭാഗത്തിൽ രോഗികളില്ല. വാർഡിൽ മാത്രം 26 ബെഡുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. കട്ടികളുടെ വിഭാഗത്തിൽ ആകെയുള്ള 42 ബെഡുകളിലും രോഗികളില്ല.

രോ​ഗബാധിതരായ കുട്ടികൾ ഇല്ലാത്തതിനാലാണ് വാർഡുകൾ ഒഴിഞ്ഞു കിടക്കുന്നതെന്ന വിചിത്ര വാദമാണ് സൂപ്രണ്ട് ഉന്നയിക്കുന്നത്. നിലവിൽ മാനന്തവാടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പീഡിയാട്രിക് വിഭാ​ഗത്തിൽ പതിനേഴ് കുട്ടികൾ ചികിത്സയിലുണ്ട്. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിൽ ഒൻപത് കുട്ടികളും ജ്യോതി ആശുപത്രിയിൽ എട്ട് കുട്ടികളുമാണ് കിടത്തി ചികിത്സയിലുള്ളത്.

Ads by Google
Wednesday 04 Jun 2025 04.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google