Monday, March 23, 2026 Last Updated 14 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 04.02 PM

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക സമ്മേളനമില്ല; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ

operation sintoor

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ സ്വീകരിച്ച സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ( Operation Sindoor ) ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ( Parliament ) വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ( Monsoon Session ) ജൂലൈ 21 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജിജു അറിയിച്ചു. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെയാകും സമ്മേളനം നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ശൈത്യകാല സമ്മേളന തീയതി തീരുമാനിച്ചതെന്ന് മന്ത്രി റിജ്ജിജു അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ശൈത്യകാല സമ്മേളന തീയതി കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടത്.

Ads by Google
Wednesday 04 Jun 2025 04.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google