Monday, March 23, 2026 Last Updated 14 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 01.56 PM

റിട്ടയര്‍മെന്റ് പാര്‍ട്ടി വിവാദത്തില്‍ ; കാക്കനാട് ജയിലില്‍ ഗുണ്ടകള്‍ക്ക് വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്റെ വിരുന്ന്

uploads/news/2025/06/784603/gundas.jpg

കൊച്ചി: കാക്കനാട് ജയിലില്‍ ഗുണ്ടാനേതാക്കള്‍ക്ക് വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്റെ വിരുന്ന്. തന്റെ റിട്ടയര്‍മെന്റ് പാര്‍ട്ടിയിലേക്ക് ജയിലിലെ വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇവരെ ക്ഷണിച്ചത്.

വിരുന്നിനെത്തിയ ഗുണ്ടകള്‍ ജയിലിലേക്ക് പോകുകയും വരികയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യന്നതിന്റെ റീല്‍സും എടുത്താണ് മടങ്ങിയതെന്നാണ് വിവരം. കൊച്ചിയിലെ മൂന്ന് ഗുണ്ടകളാണ് എത്തിയത്.

അതീവസുരക്ഷയുള്ള കാക്കനാട് ജയിലില്‍ കഴിഞ്ഞ 31 നായിരുന്നു ഉദ്യോഗസ്ഥന്റെ റിട്ടയര്‍മെന്റ് പരിപാടി. പോലീസിന് രഹസ്യവിരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഈ സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജയിലില്‍ എത്തിയതെന്നാണ് വിവരങ്ങള്‍. ജയിലില്‍ കഴിഞ്ഞ കുറേ വര്‍ഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരനുമായി ഗുണ്ടാ നേതാക്കള്‍ക്ക് വലിയ ബന്ധമുണ്ടെന്നാണ് കരുതുന്നത്. തടവുകാര്‍ ഉള്ള ജയിലാണ് ഇത്.

ഇതിനൊപ്പം ജയില്‍ വകുപ്പിന്റെയും അന്വേഷണം നടക്കുമെന്നാണ് വിവരം.

Ads by Google
Wednesday 04 Jun 2025 01.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google