Monday, March 23, 2026 Last Updated 9 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 12.49 PM

സെമി ഹൈസ്പീഡ് പദ്ധതിയുമായി കേരളം വീണ്ടും ; ഇ.ശ്രീധരനെ മുന്‍നിര്‍ത്തി മറ്റൊരു ശ്രമത്തിന്

uploads/news/2025/06/784595/semi-high-speed-rail.jpg

തിരുവനന്തപുരം: കേന്ദ്രം തള്ളിയ സെമി ഹൈസ്പീഡ് പദ്ധതിയില്‍ ഇ ശ്രീധരനെ മുന്‍നിര്‍ത്തി മറ്റൊരു ശ്രമം കൂടി നടത്താന്‍ കേരളം. കേന്ദ്രറെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശം. ഇതിനായി ഇ ശ്രീധരനെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ മറ്റൊരു ശ്രമം നടത്താനൊരുങ്ങുകയാണ്. കെ.വി. തോമസ് മെട്രോമാനുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ സംസാരിച്ചതായിട്ടാണ് വിവരം.

സെമിഹൈസ്പീഡ് ലൈന്‍ പദ്ധതിക്ക് നേരത്തേ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല. സെമി ഹൈസ്പീഡ് ലൈന്‍ നേരത്തേ കേന്ദ്രം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ഇ. ശ്രീധരന്‍ മുമ്പോട്ട് വെച്ച് പദ്ധതി എന്ന നിലയിലാണ് അദ്ദേഹത്തെക്കൊണ്ടു തന്നെ റെയില്‍വേ മന്ത്രിയെ കാണാന്‍ നീക്കം നടത്തുന്നത്. മെട്രോമാനെ മൂന്‍നിര്‍ത്തിയുള്ള സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴിപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

നേരത്തേ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രത്തിന് നലകിയെങ്കിലും അതിന് അനുകൂലമായ മറുപടി കിട്ടിയിരുന്നില്ല. പകരം പാത വികസനം ഉണ്ടാക്കി സൗകര്യം കൂട്ടുന്ന കാര്യമാണ് കേന്ദ്രം നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്‍ വഴി സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നേരത്തേ കെ.വി. തോമസ് വഴി സര്‍ക്കാര്‍ മെട്രോമാനുമായി ചര്‍ച്ച നടത്തുകയും കേന്ദ്ര റെയില്‍വേമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് ശ്രീധരന്‍ സമ്മതിക്കുകയും ചെയ്തതായിട്ടാണ് വിവരം. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം കേരളസര്‍ക്കാര്‍ നടത്തുന്നത്.

Ads by Google
Wednesday 04 Jun 2025 12.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google