Monday, March 23, 2026 Last Updated 9 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 12.46 PM

ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ മാപ്പുപറയില്ലെന്ന് വേണുഗോപാല്‍ ; മലപ്പുറത്തോട് മുഖ്യമന്ത്രിക്ക് വെറുപ്പെന്ന് കോണ്‍ഗ്രസ്

uploads/news/2025/06/784593/kc-venugopal.gif

തിരുവനന്തപുരം: തനിക്കെതിരേ ഉയരുന്ന ക്ഷേമപെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. താന്‍ പറഞ്ഞതിന്റെ ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണെന്നും അതില്‍ മാപ്പു പറയേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെന്‍ഷനില്‍ വരുത്തുന്ന കുടിശ്ശികയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും വിശദീകരിച്ചു.

സാധാരണക്കാരെ സ്വാധീനിക്കുന്ന വിഷയമായതിനാല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ ഈ വിഷയം സജീവമായി നിലനിര്‍ത്താനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. പെന്‍ഷന്‍കാരെ അപമാനിച്ച കെ.സി. വേണുഗോപാല്‍ മാപ്പു പറയണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നു. ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ കാണുന്നത് കൈക്കൂലിയായിട്ടാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പരാമര്‍ശം. പിന്നാലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. പരാമര്‍ശത്തില്‍ കെ.സി. വേണുഗോപാല്‍ മറുപടി പറയണം എന്നാവശ്യപ്പെട്ട് നിലമ്പൂരില്‍ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാമര്‍ശത്തിനെതിരേ എം സ്വരാജും രംഗത്ത് വന്നിരുന്നു.

സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നതിനെ എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസ് എന്നായിരുന്നു എം സ്വരാജ് പറഞ്ഞത്. പെന്‍ഷന്‍ കൊടുക്കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യാത്തവരാണ് കോണ്‍ഗ്രസെന്നും. മുമ്പ് കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുത്താല്‍ അവര്‍ കള്ളുകുടിക്കുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസെന്നും അവരുടെ നേതാവ് കെ.സി. വേണുഗോപാല്‍ പഴയ നിലപാട് ആവര്‍ത്തിക്കുകയാണെന്നും പറഞ്ഞു.

അതേസമയം എല്‍ഡിഎഫിന്റെ ഈ നീക്കത്തെ മലപ്പുറത്തോട് മുഖ്യമന്ത്രിക്ക് വിരോധമാണെന്ന പ്രചരണവുമായിട്ടാണ് കോണ്‍ഗ്രസ് നേരിടുന്നത്. മുഖ്യമന്ത്രി നേരത്തേ നടത്തിയ സ്വര്‍ണ്ണക്കടത്ത് പരാമര്‍ശം ജില്ലയോടുള്ള മുഖ്യമന്ത്രിക്കുള്ള അതൃപ്തിയായി വ്യാഖാനിച്ചാണ് കോണ്‍ഗ്രസ് എത്തുന്നത്. എന്നാല്‍ ഇതിനെ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തോടൊപ്പം ഒന്നിച്ച് ജാഥ നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്ന് പറഞ്ഞാണ് ഇടതുപക്ഷം നേരിടുന്നത്. മലപ്പുറം ജില്ല രൂപീകരിച്ചത് തന്നെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ്. തന്റെ ശവത്തില്‍ ചവിട്ടി മാത്രമേ ജില്ല രൂപീകരിക്കൂവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടെന്നും സ്വരാജ് ആരോപിച്ചു.

Ads by Google
Wednesday 04 Jun 2025 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google