Monday, March 23, 2026 Last Updated 12 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Wednesday 04 Jun 2025 11.20 AM

തൃണമൂല്‍ സ്ഥാനാര്‍ഥിയല്ല അന്‍വര്‍, സ്വതന്ത്രന്‍ ; തൃണമൂല്‍ സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക തള്ളി

uploads/news/2025/06/784581/PV-anwar-360-600.gif

മലപ്പുറം: നിലമ്പൂരില്‍ പി.വി. അന്‍വറിനു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാവില്ല. തൃണമൂല്‍ സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാഠി തള്ളി. അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രിക വരണാധികാരി അംഗീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നാമനിര്‍ദേശ പത്രികയില്‍ പത്തു പേര്‍ ഒപ്പിടണമെന്നിരിക്കെ അന്‍വര്‍ സമര്‍പ്പിച്ച പത്രികയില്‍ ഒരു ഒപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതാണ് പത്രിക തള്ളാന്‍ കാരണമായത്.

'പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണു തൃണമൂല്‍ കോണ്‍ഗ്രസ്. ആ പാര്‍ട്ടി മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കണമെങ്കില്‍ ആ രജിസ്‌ട്രേഷന്‍ അതതു സംസ്ഥാനങ്ങളില്‍ എന്‍ഡോഴ്‌സ് ചെയîണമെന്നാണ് നിയമം. പക്ഷേ, ത്രിപുരയിലും അസമിലും പാര്‍ട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്ന ധൈര്യത്തിലാണ് ഇങ്ങനൊരു ശ്രമം ഇവിടെയും നടത്തിയത്'-അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഓഫീസില്‍ സൂക്ഷ്മപരിശോധന നടന്ന സ്ഥലത്ത് അന്‍വര്‍ എത്തിയിരുന്നു.

നിലമ്പൂരില്‍ അന്‍വര്‍ മുമ്പു തെരഞ്ഞെടുപ്പിനെ നേരിട്ടതും സ്വതന്ത്ര സ്ഥാനാര്‍ഥിയായിതന്നെയാണ്. അന്ന് അദ്ദേഹത്തിന് എല്‍.ഡി.എഫിന്റെ പിന്തുണയുണ്ടായിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പ് ചിഹ്നഹ്‌നമായ ഓട്ടോറിക്ഷയാണ് ഇത്തവണയും ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കുറി മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്കും അപരന്മാരില്ല. പക്ഷേ, സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി. അന്‍വറിന്റെ പേരിനോടു സാമ്യമുള്ള എ.കെ. അന്‍വര്‍ സാദത്ത് രംഗത്തുണ്ട്.

Ads by Google
വി.പി. നിസാര്‍
Wednesday 04 Jun 2025 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google