Monday, March 23, 2026 Last Updated 14 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 11.04 AM

മലപ്പട്ടത്ത് തകര്‍ത്ത ഗാന്ധിസ്തൂപം പുനര്‍നിര്‍മ്മിക്കാന്‍ കെപിസിസി ; പ്രദേശം സന്ദര്‍ശിക്കാന്‍ നേതാക്കള്‍

uploads/news/2025/06/784577/gandhi-sthupam.jpg

കണ്ണൂര്‍: സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായ കണ്ണൂര്‍ മലപ്പട്ടത്ത് തകര്‍ത്ത സ്ഥലത്ത് വീണ്ടും ഗാന്ധിസ്തൂപം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി നേരിട്ട് ഇവിടെ ഗാന്ധിസ്തൂപം പുന:സ്ഥാപിക്കാനാണ് നീക്കം. ഇതിനായി കോണ്‍ഗ്രസിന്റെ യുവനേതാക്കളും വര്‍ക്കിംഗ് പ്രസിഡന്റുമാരുമായ പി.സി.വിഷ്ണുനാഥും ഷാഫി പറമ്പിലും വെള്ളിയാഴ്ച ഇവിടെയെത്തും.

നേരത്തേ ഇവിടെയുണ്ടായിരുന്ന ഗാന്ധിസ്തൂപം തകര്‍ത്തതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. രാഹുല്‍മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കുകയും ഇതിനെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷമായി മാറുകയുമൊക്കെ ചെയ്തിരുന്നു.

നേരത്തേ കോണ്‍ഗ്രസ് നീക്കത്തിനെതിരേ ഇവിടെ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി വന്നിരുന്നു. സാധാരണഗതിയില്‍ മലപ്പട്ടം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണ്. മുഴുവന്‍ വാര്‍ഡുകളും സിപിഎം വിജയിച്ചിട്ടുള്ള പാര്‍ട്ടി ഗ്രാമങ്ങളുമാണ്. ഗാന്ധിസ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് രാഹുല്‍മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തിയതും കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും സംഘര്‍ഷമുണ്ടായതും.

Ads by Google
Wednesday 04 Jun 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google