Monday, March 23, 2026 Last Updated 12 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 10.45 AM

കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും മുഖ്യമന്ത്രി; അധികാരത്തിലെത്തിയത് വിഎസിനെ വഞ്ചിച്ച്

uploads/news/2025/06/784575/pv-anwar.gif

നിലമ്പൂര്‍: കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും വഞ്ചനയ്ക്ക് നേതൃത്വം നല്‍കുന്ന വഞ്ചകനാണ് അദ്ദേഹമെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍. വി.എസ്. അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അന്‍വര്‍ കേരളത്തിലെ ഏറ്റവും വലിയ ജനവഞ്ചകന്‍ മുഖ്യമന്ത്രിയാണെന്നും പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ ഭരണം പിടിച്ചവര്‍ എന്‍ആര്‍സി, സിഎഎ വിഷയത്തില്‍ കേരളത്തെ വഞ്ചിച്ചുവെന്നും കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. മുനമ്പം വിഷയം പരിഹരിക്കുമെന്ന് പറഞ്ഞ് ക്രിസ്തീയ സമുദായത്തെയും വഞ്ചിച്ചു. ഇരുസമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വരുത്താനുള്ള ശ്രമമാണെന്നും പറഞ്ഞു.

മലപ്പുറം ജില്ലയില്‍ കുഴല്‍പ്പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് ഹിന്ദുദിനപ്പത്രത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിനെയും അന്‍വര്‍ വിമര്‍ശിച്ചു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നും അഭിമുഖത്തിലെ ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അന്‍വര്‍ ഓര്‍മ്മിപ്പിച്ചു.

മത വിഷയങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടപെടുന്നത് എന്തിനാണെന്നും ചോദിച്ച പി.വി. അന്‍വര്‍ ശബരിമല വിഷയവും ഉയര്‍ത്തി മുഖ്യമന്ത്രി ഹൈന്ദവ സമുദായത്തെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു. 25ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിയമന നിരോധനമാണെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി. പ്രവാസികളെ ഉള്‍പ്പെടെ മുഖ്യമന്ത്രി വഞ്ചിച്ചു. മടങ്ങിവരുന്നവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു വഞ്ചിച്ചു.

Ads by Google
Wednesday 04 Jun 2025 10.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google