Monday, March 23, 2026 Last Updated 12 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Jun 2025 08.36 PM

അന്‍വര്‍ എസ്ഡിപിഐയെ പിന്തുണക്കണം , മത്സരത്തില്‍ നിന്ന് പിന്മാറണം ; സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്

nilambur by election
photo - facebook

മലപ്പുറം: നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ തങ്ങളെ പിന്തുണക്കണമെന്ന് എസ്ഡിപിഐ. അന്‍വര്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി എസ്ഡിപിഐയെ പിന്തുണക്കണമെന്നാണ് എസ്ഡിപിഐയുടെ ആവശ്യം. പി വി അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.

'ആഭ്യന്തര വകുപ്പ് ആര്‍എസ്എസ്‌വല്‍കരിക്കപ്പെട്ടു എന്ന് എസ്ഡിപിഐ മുന്നേ പറഞ്ഞതാണ്. കേരളത്തില്‍ എസ്ഡിപിഐ അല്ലാത്ത നിരവധി ആളുകളെ ഇപ്പോള്‍ സുടാപ്പി എന്ന് വിളിക്കുന്നുണ്ട്. എസ്ഡിപിഐ ആര്‍ക്കും വോട്ട് കൊടുക്കില്ല. എസ്ഡിപിഐ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല. നിലമ്പൂരില്‍ മത്സരിക്കുക തന്നെ ചെയ്യും', അദ്ദേഹം പറഞ്ഞു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന പാര്‍ട്ടിയായതിനാലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ കഴിയുക.

Ads by Google
Tuesday 03 Jun 2025 08.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google