Monday, March 23, 2026 Last Updated 9 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Jun 2025 07.13 PM

പി.വി അൻവർ വോട്ട് ചോദിച്ച് വീട്ടിൽ വരരുത് ; നിലമ്പൂർ ആയിഷ

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജിന് മനുഷ്യനെ എങ്ങനെയാണ് നന്നായി നേരിടേണ്ടതെന്നറിയാം. ജോലിയറിയാം.
pv anvar , nilambur ayisha
photo - facebook

മലപ്പുറം: പി.വി അന്‍വര്‍ വോട്ട് ചോദിച്ച് വീട്ടില്‍ വരരുതെന്ന് നിലമ്പൂര്‍ ആയിഷ. സിപിഎമ്മില്‍ നിന്ന് അകന്നപ്പോള്‍ തന്നെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് അന്‍വര്‍ കുടുക്കി. അന്‍വര്‍ രാജി വെച്ചത് നന്നായെന്നും നശിച്ചുപോയ ഒരു എംഎല്‍എ നിലമ്പൂരിന് വേണ്ടെന്നും ആയിഷ് മാധ്യങ്ങളോട് പറഞ്ഞു. അന്‍വറിന് മുഖ്യമന്ത്രി ആകാനാണ് മോഹം അതാണ് അന്‍വറിനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

എം. സ്വരാജ് മിടുക്കനായ സ്ഥാനാര്‍ത്ഥിയാണ്. നിലമ്പൂരില്‍ സ്വരാജിന്റെ ജയം ഉറപ്പാണെന്നും നിലമ്പൂര്‍ അയിഷ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയം എന്നുമൊപ്പമുണ്ട്. ഇത്തവണയും പ്രചാരണത്തിന് പോയിരുന്നു. സിപിഎം നിലമ്പൂരില്‍ വിജയിക്കും. കാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജിന് മനുഷ്യനെ എങ്ങനെയാണ് നന്നായി നേരിടേണ്ടതെന്നറിയാം. ജോലിയറിയാം. പ്രസംഗിക്കാനുമറിയാം. അന്‍വര്‍ വോട്ട് ചോദിക്കാന്‍ വരുമെന്ന് കരുതുന്നില്ല. വരരുതെന്നാണ് പറയാനുള്ളത്. എനിക്ക് താല്‍പര്യമില്ല. ഇവിടേക്ക് വരരുത്. അദ്ദേഹത്തിന് നല്ല മനസ് ആകുന്നത് വരെ വരരുത്. ഇത്തവണയും വോട്ട് ചെയ്യുമെന്നും നിലമ്പൂര്‍ അയിഷ കൂട്ടിച്ചേര്‍ത്തു''.

അന്‍വറുമായും ആദ്യകാലത്ത് സ്‌നേഹമായിരുന്നു. സ്വന്തമായി മുഖ്യമന്ത്രിയാകണമെന്നാണ് മോഹമെന്നാണ് കരുതുന്നത്. അന്‍വറിന്റെ വീട്ടില്‍ പോയത് വിവാദമായരുന്നു. ഞങ്ങള്‍ കോഴിക്കോട് നിന്നും വരുന്ന വഴിയാണ് അന്ന് അന്‍വറിന്റെ വീട് കണ്ടത്. അതിന് മുമ്പ് അന്‍വറിന്റെ വീട്ടില്‍ പോയിട്ടില്ല. അന്ന് വരുന്ന വഴിയില്‍ അന്‍വറിന്റെ വീട്ടില്‍ കയറി. മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങള്‍, സിപിഎമ്മുമായുള്ള പ്രശ്‌നങ്ങളൊന്നും അന്ന് ഞാന്‍ അറിയുമായിരുന്നില്ല. നിങ്ങളെനിക്ക് ഒപ്പമുണ്ടാകില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു. അന്‍വര്‍ എന്നെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. പിറ്റേദിവസം ടികെ ഹംസ വന്നാണ് തിരുത്തിയത്.

Ads by Google
Tuesday 03 Jun 2025 07.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google