Tuesday, March 24, 2026 Last Updated 24 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Jun 2025 02.47 AM

സെമി ഹൈസ്പീഡ് റയിലിന് വീണ്ടും കേരളം; മുഖ്യമന്ത്രി കേന്ദ്ര റയില്‍വേമന്ത്രിയെ കാണും

പദ്ധതി വീണ്ടും ആവശ്യപ്പെടാനാണ് കേരളസര്‍ക്കാരിന്റെ നീക്കം. സില്‍വര്‍ ലൈനിന് ബദലായി ഇ.ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയാണ് സെമി ഹൈസ്പീഡ് റയില്‍
uploads/news/2025/06/784330/Pinarayi-vijayan.jpg

തിരുവനന്തപുരം: കെ-റെയിലിനായി വീണ്ടും കേരളത്തിന്റെ ശ്രമം. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച.

പദ്ധതി വീണ്ടും ആവശ്യപ്പെടാനാണ് കേരളസര്‍ക്കാരിന്റെ നീക്കം. സില്‍വര്‍ ലൈനിന് ബദലായി ഇ.ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയാണ് സെമി ഹൈസ്പീഡ് റയില്‍. ദേശീയപാത തകര്‍ന്ന വിഷയത്തില്‍ നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകുകയുള്ളൂ. അതേസമയം ഇതുമായി മുന്നോട്ടുപോകുന്നതിന് നിരവധി പ്രശ്‌നങ്ങള്‍ തടസ്സമായി നിന്നിരുന്നു. എന്നാല്‍ അതിന് പകരം വന്ന മെട്രോമാന്‍ ഇ. ശ്രീധരന്റെ ബദല്‍ പദ്ധതി മുന്നില്‍വെച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്താനായിരിക്കും കേരളം ശ്രമിക്കുക.

ഇ-ശ്രീധരന്‍ മുന്നോട്ടുവെച്ച ഈ പദ്ധതിയില്‍ കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കും. സമവായത്തിലെത്താനായാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകും. മറിച്ചായാല്‍ പദ്ധതി ഇല്ലാതാകുന്ന സ്ഥിതിയുമുണ്ടാകും.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Jun 2025 02.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google