Tuesday, March 24, 2026 Last Updated 27 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 06.45 PM

കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കോവിഡ് കൂടാന്‍ കാരണം, ഇതരരോഗമുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം

covid cases

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്(veena george). സംസ്ഥാനം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.കോവിഡ് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങളുള്ളവര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കേസുകള്‍ എപ്പോഴും കേരളത്തില്‍ കൂടുതല്‍ കാണുന്നത് നമ്മള്‍ ടെസ്റ്റ് ചെയ്യുന്നത് കൊണ്ടും ആ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതും കൊണ്ടാണ്. അതുകൊണ്ട് ഒരു ആശങ്കയും വേണ്ട. ഇത് സംബന്ധിച്ച വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ട്. അധികം തീവ്രമാകാത്ത വകഭേദമാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലാണ്.'' മന്ത്രി പറഞ്ഞു.

Ads by Google
Monday 02 Jun 2025 06.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google