Tuesday, March 24, 2026 Last Updated 28 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 02.45 PM

ട്രെയിനിലെ ഭക്ഷണ നിലവാരം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് അയച്ചു പ്രൊഫ. കെ.വി.തോമസ്

k v thomas
photo; facebook

ന്യൂഡൽഹി : ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലാവരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.
വന്ദേഭാരത്, രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണത്തിന്റെ നിലവാരം, ശുചിത്വം, സമയക്രമം എന്നിവയില്‍ വലിയ പിഴവുകള്‍ ഉണ്ടെന്നുള്ള പരാതികള്‍ മാധ്യമങ്ങളിലുടെയും നേരിട്ടും ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് റേയില്‍വേ മന്ത്രിയെ ആ വിവരം കത്തിലൂടെ അറിയിച്ചത്.
ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും
സമയക്രമത്തിലെ വ്യതിയാനം സമയോചിതമായി യാത്രക്കാരെ അറിയിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും മന്ത്രിയുടെ അടിയിന്തര ഇടപെടൽ വേണമെന്നും കത്തിൽ കെ.വി തോമസ് ആവശ്യപ്പെട്ടു.

Ads by Google
Monday 02 Jun 2025 02.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google