Tuesday, March 24, 2026 Last Updated 23 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 01.43 PM

അണ്ണാ യൂണിവേഴ്‌സിറ്റ് ക്യാമ്പസ് ബലാത്സംഗക്കേസ് ; പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ, 30 വര്‍ഷം ജയിലില്‍

uploads/news/2025/06/784242/anna-uty.jpg

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച അണ്ണാ യൂണിവേഴ്സിറ്റി കാമ്പസ് ബലാത്സംഗക്കേസിലെ പ്രതി എ ജ്ഞാനശേഖരനെ ചെന്നൈയിലെ മഹിളാ കോടതി തിങ്കളാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുറഞ്ഞത് 30 വര്‍ഷം തടവ് അനുഭവിക്കണമെന്നും 90,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, തമിഴ്നാട് സ്ത്രീപീഡന നിരോധന നിയമം എന്നിവ പ്രകാരമുള്ള ക്രിമിനല്‍ ഭീഷണി ഉള്‍പ്പെടെ 11 കുറ്റങ്ങള്‍ ചുമത്തി ജ്ഞാനശേഖരനെ നാല് ദിവസത്തിന് ശേഷമാണ് മഹിളാ കോടതി ജഡ്ജി എം രാജലക്ഷ്മി ശിക്ഷ വിധിച്ചത്.

2024 ഡിസംബര്‍ 24 ന് 19 വയസ്സുള്ള വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ ഏകദേശം ആറ് മാസത്തിന് ശേഷമാണ് വിധി വന്നത്. പോലീസ് പറയുന്നതനുസരിച്ച്, ഡിസംബര്‍ 23 ന് രാത്രി, വിദ്യാര്‍ത്ഥിയും ഒരു പുരുഷ സുഹൃത്തും യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഇരിക്കുമ്പോള്‍ 37 കാരനായ വഴിയോര ബിരിയാണി കച്ചവടക്കാരനായ ജ്ഞാനശേഖരന്‍ അവരെ നേരിട്ടു. ജോഡിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതായി നടിക്കുകയും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി ഉപയോഗിച്ച് അവരെ അവിടെ നിന്നും പറഞ്ഞുവിട്ടു.

തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ബലമായി പിടികൂടുകയും ക്യാംപസിന് ഉള്ളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ അവളുടെ പിതാവിനും കോളേജ് അധികൃതര്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി അയാള്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു.

എന്നാല്‍ മിണ്ടാതിരിക്കാന്‍ വിദ്യാര്‍ഥി തയ്യാറായില്ല. വീട്ടുകാരുടെയും കോളേജിന്റെയും പിന്തുണയോടെ അവള്‍ അടുത്ത ദിവസം കോട്ടൂര്‍പുരം ഓള്‍ വുമണ്‍ പോലീസ് സ്റ്റേഷനെ സമീപിച്ചു. ഡിസംബര്‍ 25നാണ് ജ്ഞാനശേഖരനെ അറസ്റ്റ് ചെയ്തത്.

Ads by Google
Monday 02 Jun 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google