Tuesday, March 24, 2026 Last Updated 26 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 11.59 AM

അന്‍വര്‍ മത്സരിക്കുന്നത് പുതിയ മുന്നണിയുമായി ; ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിക്ക് തൃണമുല്‍ നേതൃത്വം

uploads/news/2025/06/784232/pv-anwar.jpg

മലപ്പുറം: യുഡിഎഫുമായി ഇടഞ്ഞ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനം എടുത്തിരിക്കുന്ന പി.വി. അന്‍വര്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പുതിയ മുന്നണിയുമായി. ഔദ്യോഗികപ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ജെപിപിഎം പ്രവര്‍ത്തിക്കുക. എല്‍ഡിഎഫിലെയും യുഡിഎഫിലെയും വിമതരുടെ കൂടി വോട്ടുകള്‍ ലക്ഷ്യമാക്കിയാണ് ഈ നീക്കം എന്നതാണ് വിലയിരുത്തല്‍.

ചെറുകിട സംഘടനകള്‍ കാര്‍ഷിക മേഖലയിലെയും തൊഴില്‍മേഖലയെയും വ്യാപാരികളുടെയും മറ്റു സാധാരണ ജനങ്ങളുടെയും വിവിധ സംഘടന കളുടേയും താല്‍പ്പര്യപ്രകാരമാണ് താന്‍ ജനാധിപത്യ പ്രതിരോധ പ്രതിപക്ഷ മുന്നണിക്ക് കീഴില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞത്. ടിഎം സിയുടെ പാര്‍ട്ടി ചിഹ്നത്തിലോ അല്ലെങ്കില്‍ മറ്റൊരു ചിഹ്നത്തിലോ മത്സരിക്കുമെന്ന് പറഞ്ഞു. പി.വി. അന്‍വര്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ എത്തി തഹസീല്‍ദാര്‍ക്ക് ഇന്ന് പത്രിക സമര്‍പ്പിക്കും. അതിന് ശേഷം അദ്ദേഹം ആദ്യം വോട്ടു ചോദിക്കാന്‍ പോകുക മുമ്പ് നിലമ്പൂരില്‍ മത്സരിച്ച വി.വി. പ്രകാ ശി ന്റെ വീട്ടിലേക്ക് എത്തും. മലപ്പുറത്തെ അനിഷേധ്യനും ജനപ്രിയനുമായ നേതാവുമായിരുന്നു വി.വി. പ്രകാശിന്റെ വീട്ടിലെത്തി വോട്ടുചോദിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയും രൂക്ഷ വിമര്‍ശനം നടത്തി. സതീശന്‍ അഹങ്കാരത്തിന് കയ്യുംകാലും വെച്ചയാളാണെന്നും വി.ഡി. സതീശന്‍ നേതാവായിരിക്കുന്നിടത്തോളം യുഡിഎഫിന്റെ ഭാഗമാകാനില്ലെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി. 2026 തെരഞ്ഞെടുപ്പ് വി.ഡി. സതീശന് കീഴിലാണ് യുഡിഎഫ് മത്സരിക്കുന്നതെങ്കില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന് പകരം വി.വി. ജോയി മത്സരിക്കുന്നതിന് ഏറ്റവും എതിര്‍ക്കുന്നയാളാണ് വി.ഡി. സതീശനെന്നും പറഞ്ഞു. ഇത്തവണ ജയിച്ചാല്‍ അടുത്ത തവണയും ജോയിക്ക് നിലമ്പൂര്‍ മത്സരിക്കാന്‍ കൊടുക്കേണ്ടി വരും. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്നാല്‍ മുഖ്യമന്ത്രിയാകാനിരിക്കുന്ന വി.ഡി. സതീശന് വേണ്ടി വി.വി. ജോയി കയ്യുയര്‍ത്തില്ലെന്ന ഭയമാണ് വി.ഡി. സതീശനെന്നും പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെുപ്പില്‍ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് റിയാസും ആര്യാടന്‍ ഷൗക്കത്തും ശ്രമിക്കുന്നത്. താന്‍ ഉയര്‍ത്തിയ പോരാട്ടം കമ്യൂണിസത്തിന് എതിരേയല്ല. പിണറായിസത്തിനും പിണറായിയുടെ കുടുംബാധിപത്യം, മരുമകനിസം എന്നിവയ്ക്കും എതിരേയാണ്. തന്നെ വ്യക്തിപരമായി വിമര്‍ശിച്ചാല്‍ തനിക്കും ഏറെ പറയാനുണ്ട്. നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതും കയ്യിലുണ്ട് അത് പുറത്തുവിടുമെന്നും പറഞ്ഞു.

Ads by Google
Monday 02 Jun 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google