Tuesday, March 24, 2026 Last Updated 28 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 09.30 AM

ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാനെത്തി; അപരിചിതർ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച 17കാരിയെ രക്ഷിച്ചത് സമീപവാസി

old

ചെന്നൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തിയ പതിനേഴുകാരിയെ അക്രമികളുടെ പക്കല്‍ നിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചത് സമീപവാസിയുടെ അവസരോചിതമായ ഇടപ്പെടൽ. തിരുവണ്ണാമലയില്‍ നിന്ന് ചെന്നൈയിലേക്ക് ആൺസുഹൃത്തിനെ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് സമീപവാസി വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് എത്തി രക്ഷപ്പെടുത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ആണ്‍ സുഹൃത്തിൻ്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പെണ്‍കുട്ടി ചെന്നൈയിലെത്തിയത്. എന്നാല്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ കാണാന്‍ യുവാവ് എത്തിയില്ല. ഇതിനിടയില്‍ തനിച്ച് നില്‍ക്കുന്ന യുവതിയെ പരിചയപ്പെടാന്‍ മൂന്ന് യുവാക്കള്‍ എത്തി. തങ്ങള്‍ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവര്‍ പെണ്‍കുട്ടിയെയും കൂട്ടി ബ്രോഡ്‌വേയ്ക്ക്‌ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് പോവുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുമായി ഒഴിഞ്ഞ കെട്ടിടത്തിലേക്ക് പോകുന്നത് കണ്ട് ദുരൂഹത തോന്നിയ സമീപവാസി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി പെണ്‍കുട്ടിയെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. അതേ സമയം, പെണ്‍കുട്ടിയോട് ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.

Ads by Google
Monday 02 Jun 2025 09.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google