Thursday, March 19, 2026 Last Updated 0 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 09.13 AM

അഖില്‍ അക്കിനേനിയുടെ വിവാഹം; ആദ്യക്ഷണക്കത്ത് തെലങ്കാന മുഖ്യമന്ത്രിക്ക് കൈമാറി നാഗാര്‍ജുനയും അമലയും

and, first

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ നേരില്‍ കണ്ട് അഖില്‍ അക്കിനേനിയുടെ വിവാഹ ക്ഷണക്കത്ത് കൈമാറി തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയും അമലയും. ഇരുവരും മുഖ്യമന്ത്രിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഖില്‍ അക്കിനേനിയും സൈനബ് റാവദ്ജിയുമായുളള വിവാഹം ജൂണ്‍ ആറിന് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നാഗാര്‍ജുനക്കും അമലക്കുമൊപ്പം സൈനബിന്റെ മാതാപിതാക്കളും മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വിവാഹത്തെക്കുറിച്ച് അക്കിനേനി കുടുംബം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. വിവാഹനിശ്ചയം പോലെ തെന്ന രഹസ്യമായ ചടങ്ങായിട്ടാകും വിവാഹവും നടക്കുക എന്നാണ് വിവരം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ വിവാഹ നിശ്ചയ ചടങ്ങ് അക്കിനേനി കുടുംബ വീട്ടിലാണ് നടന്നത്. ലൈഫ് െസ്റ്റെല്‍ വ്‌ളോഗറാണ് സൈനബ്.

Ads by Google
Monday 02 Jun 2025 09.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google